രചന : ശ്രീരേഖ എസ്.

അഴല്‍ക്കടലില്‍ അലയടിക്കും
തിരമാലപോലെ മനസ്സ്.
അടര്‍ന്നു പോകാനാവാതെ
അവനിയിലൊരുവൾ ഞാനും.
അനുഭവത്തിന്‍ ചൂളയില്‍
നീറിനീറി വെന്തുരുകി
കഠിനമാക്കിയ മനസ്സുമായി
കാലങ്ങളിനിയും താണ്ടുവാന്‍
നിഴലുപോലെ പിന്തുടരും
ഓര്‍മ്മകള്‍ക്കൊരു ചിതയൊരുക്കി,
കടലമ്മയുടെ മാറിൽ
ചിതാഭസ്മമായ് ലയിക്കണം!
ദംഷ്ട്ര കാട്ടി കലിതുള്ളുന്ന
നരഭോജികളുടെ നാടല്ലാതെ,
മനുഷ്യത്വം മരവിക്കാത്ത
നന്മ പൂക്കും ദിനങ്ങള്‍ക്കായി..
നോവു പൂക്കുമീലോകത്തു
നിന്നും മോചനം നേടുവാന്‍!
വ്യർത്ഥമാക്കിക്കളയുവാന്‍
നേരമില്ലൊട്ടിനി കൂട്ടരേ.
സധൈര്യം കൈ കോർക്കാം
നമ്മള്‍ക്കൊന്നിച്ചു മുന്നേറാം.

ശ്രീരേഖ എസ്

By ivayana