ക്രിമിയൻ ഉപദ്വീപ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമത്തിനെതിരെ ബ്രിട്ടനും ഫ്രാൻസും തുർക്കിയും ചേർന്ന് നടത്തിയ യുദ്ധമായിരുന്നു 1853 ലെ ക്രിമിയൻ യുദ്ധം. യുദ്ധം മൂന്ന് വർഷത്തോളം നീണ്ട് നിന്നു.1854 ൽ യുദ്ധത്തിൽ പരിക്കേറ്റ പട്ടാളക്കാരുടെ പരിചരണത്തിനായി ഒരു സംഘം നേഴ്സ്മാർ തുർക്കിയിലെത്തി. എന്നാൽ ബ്രിട്ടീഷ് ക്യാമ്പിലെ പട്ടാളക്കാരുടെ അവസ്ഥ വളരെ ശോചനീയമായിരുന്നു. ഒട്ടും ശുചിത്വമി ല്ലാത്ത ചുറ്റുപാടിൽ ആവശ്യത്തിന് വെള്ളമോ സോപ്പോ ബാന്ഡേജോ ഇല്ലാതെ നിലത്ത് പായയിൽ കിടക്കുന്ന അവസ്ഥ യായിരുന്നു പട്ടാളക്കാർക്ക്. യുദ്ധത്തിൽ മരിക്കുന്ന പട്ടാളക്കാരേക്കാൾ സാംക്രമിക രോഗങ്ങൾ വന്ന് മരണപ്പെടുന്ന പട്ടാളക്കാരാ യിരുന്നു അധികവും .

ഇത് മനസ്സിലാക്കിയ ഫ്ലോറൻസ് നൈറ്റിൽഗേൽ എന്ന നേഴ്സിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രി വൃത്തിയാക്കിയും സ്വന്തം ചിലവിൽ ബാന്ഡേജുകൾ വാങ്ങിയും അണുബാധ പടരുന്നത് തടഞ്ഞു. രാത്രിയിൽ പോലും ഒരു വിശ്രമവുമില്ലാതെ ഒരു വിളക്കുമേന്തി പട്ടാളക്കാരെ പരിചരിച്ചു . അവർക്ക് “ലേഡി വിത്ത് എ ലാമ്പ്” എന്ന വിശേഷണം ലഭിക്കുന്നത് അങ്ങനെയാണ് .

ബ്രിട്ടീഷ് ധനിക കുടുംബത്തിലെ അംഗമാ യിരുന്ന ഫ്ലോറൻസ് നൈറ്റിൽഗേൽ 1820 മെയ് 12 നാണ് ജനിച്ചത്. ഇറ്റലിയിലെ ജനിച്ച നഗരത്തിന്റെ പേരും ഫ്ലോറൻസ് എന്ന് തന്നെയായിരുന്നു. അക്കാലത്ത് സമൂഹത്തിന്റെ താഴേ തട്ടിലുള്ളവർ ചെയ്തുകൊണ്ടിരുന്ന നഴ്സിംഗ് ജോലിയിൽ മകളെ അയക്കാൻ നൈന്റിൻഗേലിന്റെ മാതാപിതാക്കൾ ഒരുക്കമായിരുന്നില്ല.
കുടുംബത്തിലെ എതിർപ്പുകളെയെല്ലാം മറികടന്നാണ് നഴ്സിംഗ് പഠിക്കാനായി ഫ്ലോറൻസ് ജർമ്മനിയിലെത്തിയത്. പഠനം കഴിഞ്ഞ് ലണ്ടനിൽ തിരിച്ചെത്തിയ അവർ അവിടുത്തെ ഹാർലി സ്ട്രീറ്റ് ഹോസ്പിറ്റലിൽ ചേർന്നു.

1965 മുതൽ ആഘോഷിക്കുന്ന നേഴ്സസ് ദിനം ഫ്ലോറൻസിനോടുള്ള ആദരസൂചക മായി 1974 മുതൽ അവരുടെ ജന്മദിനമായ മെയ് 12 നാണ് “ഇന്റർനാഷ്ണൽ നേഴ്സസ്
ഡേ” ആയി ആചരിക്കുന്നത് .

ഈ കൊറോണ കാലത്ത് നമ്മുടെ ഇടയിലും ഒരുപാട് കഷ്ടതകൾ അനുഭവിച്ച് ജോലി ചെയ്യുന്ന ഫ്ലോറൻസ് നൈറ്റിഗേലുമാരുണ്ട്. അവരെ തിരിച്ചറിയണം, ഓർമ്മിക്കണം.

By ivayana