മീറാ ബാനു.
ഒരു സ്റ്റാറ്റസിൽ നിന്നാണ് ഞാൻ ആദ്യമായി ഈ മനുഷ്യനെ കാണുന്നത്.
പിന്നീട് ബെസ്റ്റ് ഫ്രണ്ട്ന്റെ എഫ്ബി പ്രോഫിലെ പിക്
ആരണ് എന്ന് ശെരിക്ക് അറിയില്ല
അവനോട് തന്നെ ചോദിച്ച്
അവന് 100 നാക്കായിരിന്നു ഇദ്ദേഹത്തെ പറ്റി പറയുമ്പോൾ
അങ്ങനെ ഈ മനുഷ്യനെ പറ്റി അറിയാൻ fb pages, google, books, friends ഇതൊക്ക കണക്ട് ചെയ്തു.
കുറച്ചൊക്കെ മനസ്സിലായി
1st ടൈം കഞ്ചാവ് അടിക്കണം എന്ന് തോന്നി
ഗിത്താറിനോട് പ്രണയം തോന്നി
അദ്ദേഹം മരിച്ചു പോയത് ഞങ്ങളെ പോലുള്ള ഒരുപാട് പേർക്ക് തീരാ നഷ്ടമാണെന്ന് തോന്നി
സാമൂഹികമായ പിന്നോക്കാവസ്ഥയിലുണ്ടായിരുന്ന ജമൈക്കയുടെ സംഗീതം ലോകം മുഴുവൻ എത്തിച്ചവനാണ് ബോബ് മാർലി.
പ്രതിരോധത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും സംഗീതമാണ് ബോബ് മാർലിയെ ലോകത്തിന് മുന്നിൽ പോരാളിയാക്കിയത്.
കലയെങ്ങിനെയാണ് വ്യവസ്ഥിതികളോട് കലഹിക്കുവാനും പ്രതിരോധിക്കുവാനുമുള്ള മാർഗമായിത്തീരുന്നതെന്ന് ബോബ് മാർലിയുടെ ഗാനങ്ങൾ പറഞ്ഞുതരും.
ബഫല്ലോ സോൾജിയർ, ഗെറ്റ് അപ് സ്റ്റാന്റ് അപ് തുടങ്ങിയവയെല്ലാം ലോകത്തെമ്പാടുമുള്ളവർ പാടിനടന്നു.
കൊച്ചു കേരളത്തിൽ വരെ ബോബ് മാർലിയുടെ സംഗീതത്തിനും ബോബ് മാർലിക്കും ആരാധകരുണ്ടായി.
ജമൈക്കയിലെ ഒരു ജനത അനുഭവിച്ചുകൊണ്ടിരുന്ന അടിമത്തത്തിന്റെയും ദുരന്തങ്ങളുടെയും നേർക്കുള്ള പ്രതിഷേധത്തിന്റെ സ്വരമായിരുന്നു ബോബ് മാർലിയുടെ സംഗീതം
ബോബ് മാർലിയെന്നാൽ കഞ്ചാവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആരോ ആണെന്നുള്ളതാണ് പലരുടെയും ധാരണ.
പാശ്ചാത്യസംഗീതമെന്നാൽ ലൈംഗിക അരാജകത്വവുമായി ബന്ധപ്പെട്ട് നിൽക്കുന്നതാണെന്നും. എന്നാൽ ചരിത്രം പൊള്ളിച്ചു കൊണ്ടിരുന്ന ഒരുവന്റെ നിലനിൽപ്പിന്റെ ഭാഷയുണ്ടായിരുന്നു ബോബ് മാർലിയുടെ സംഗീതത്തിന്.
അതെ, നിങ്ങൾക്ക് നിങ്ങളുടെ ചരിത്രമറിയാമെങ്കിൽ തീർച്ചയായും നിങ്ങളെവിടെനിന്നാണ് വരുന്നതെന്നും നിങ്ങൾക്ക് മനസിലാകും. അടിമകളും അടിച്ചമർത്തപ്പെടുന്നവരും അരികിലേക്ക് മാറ്റിനിർത്തപ്പെടുന്നവരും എല്ലാക്കാലത്തും എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. അതിനെ പ്രതിരോധിക്കുന്ന മാർഗമായി കലകളുയർന്നുവരികയുമുണ്ടായിട്ടുണ്ട്.
എന്നാൽ, എല്ലാക്കാലവും വേട്ടയാടപ്പെടുകയും മാറ്റിനിർത്തപ്പെടുകയും ചെയ്തവരുള്ള ഇടമായിട്ടുകൂടി കേരളത്തിൽ അത്തരമൊരു സംഗീതശാഖ
രൂപം കൊണ്ടിട്ടില്ല.
കാൽപ്പനികസൗന്ദര്യം നിറഞ്ഞുനിൽക്കുന്ന ചില നാടകങ്ങളും ഗാനങ്ങളും ഉണ്ടായി എന്നതിനപ്പുറം അത്തരമൊരു ശാഖ നമുക്കന്യമാണ്.
അവിടെയാണ് ജമൈക്കൻ സംഗീതത്തെ പോരാടുന്നവന്റെ, പ്രതിരോധിക്കുന്നവന്റെ ശബ്ദമാക്കിമാറ്റിയവനെങ്ങിനെയാണ് കേരളത്തിന് പ്രിയപ്പെട്ടവനാകുന്നുവെന്നത് മനസിലാക്കാനാകുന്നത്.
കറുത്ത വർഗ്ഗക്കാരുടെ അവകാശപോരാട്ടങ്ങളുടെ ശബ്ദമായിരുന്നു ബോബ് മാർലിക്കും അവൻ പാടിയ പാട്ടിനും.
കഴിഞ്ഞ എട്ടു വർഷങ്ങളായി ഇങ്ങ് കേരളത്തിൽ, നമ്മുടെ ഫോർട്ട് കൊച്ചിയിൽ മെയ് 11-നോടടുത്ത ശനി, ഞായർ ദിവസങ്ങളിൽ ‘ഞാറ്റുവേല’ എന്ന സാംസ്കാരിക സംഘടന സാംസ്കാരികസംഗമങ്ങളും കലാപരിപാടികളും സംഘടിപ്പിക്കുന്നതും അതുകൊണ്ടുതന്നെയാണ്.
ചർച്ചകളും പാട്ടും വരകളുമൊക്കെയായി എല്ലാ വർഷവും മെയ് ഏഴിനും എട്ടിനും അവർ ബോബ് മാർലിയേയും അദ്ദേഹത്തിന്റെ പാട്ടുകളെയും ആദരിക്കുന്നു.
ഹിന്ദുത്വ ഫാസിസത്തിനെതിരെയുള്ള അവതരണങ്ങൾക്കാണ് ഇപ്രാവശ്യം ഞാറ്റുവേല പ്രാധാന്യം നൽകിയിരിക്കുന്നത്. വർണ വിവേചനത്തിനെതിരെയുള്ള പോരാട്ടമാണ് ബോബ് മാർലി തന്റെ സംഗീതത്തിലൂടെ നടത്തിയത്.
വർണവെറിക്കെതിരെ ഇത്ര ശക്തമായി പ്രതികരിച്ച, ഇടപെടലുകൾ നടത്തിയ ഒരു സംഗീതശാഖ നമുക്കില്ലാതെ പോയി.
ഉയർത്തിക്കാണിക്കാൻ പോലും ആരുമില്ലാതായിപ്പോയി.
വ്യവസ്ഥയോടൊപ്പം നിൽക്കുകയും ജീർണതകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത പാട്ടുകളാണ് നമുക്കെക്കാലവും ഉണ്ടായിരുന്നത്.
ഞാറ്റുവേല പ്രവർത്തകനായ പ്രശാന്ത് എ.ബി പറയുന്നു.
‘എഴുന്നേൽക്കുക, നിവർന്നു നിന്ന് നിങ്ങളുടെ അവകാശങ്ങൾക്കായി പോരാടുക ‘ എന്നു പറയുമ്പോഴാണ് പോരാട്ടത്തിന്റെ പാട്ടിന് അതിരുകളില്ലാതാകുന്നത്.
ആ പാട്ടുകളിലെ അതിരുകളില്ലാത്ത സമരപ്രഖ്യാപനമാണ് അതേ ജീവിതസാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവർക്ക് ബോബ് മാർലിയെ പ്രിയപ്പെട്ടവനാക്കുന്നത്.
വർണവെറിയെ, സാമ്രാജ്യത്വചിന്തകളെ, അടിച്ചമർത്തലുകളെ, വർത്തമാനകാലം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഫാസിസത്തെ എതിർക്കാൻ പാട്ടിന്റെയും പാട്ടുകാരന്റെയും വഴി ഏറ്റവും സുന്ദരവും കരുത്തുറ്റതും തന്നെയാണ്.
നിലനിൽക്കാനായി നിലവിളിക്കുന്നതിനു പകരം പാടിയും പോരാടിയും നട്ടെല്ലുയർത്തിനിൽക്കുന്ന ഒരു ജനത കേരളത്തിലുമുണ്ടാകേണ്ടതുണ്ട്.
അനേകസംസ്കാരങ്ങളെ സ്വീകരിക്കുകയും തിരസ്കരിക്കുകയും ചെയ്ത ഫോർട്ട് കൊച്ചിയിൽ ഒരുകൂട്ടംപേർ ചേർന്ന് ബോബ് മാർലിയെന്ന ഗാനരചയിതാവിനെ, സംഗീതജ്ഞനെ, ഗിറ്റാറിസ്റ്റിനെ, അതിനേക്കാളുപരി ആ പോരാളിയെ ഓർക്കുന്നുവെങ്കിൽ സമരമാവശ്യപ്പെടുന്ന കാലഘട്ടത്തെ സാക്ഷ്യപ്പെടുത്തുന്നു അത്.
ഒരു മുഖ്യധാരാരാഷ്ട്രീയപ്പാർട്ടിക്കും ഇടപെടാനോ പരിഹരിക്കാനോ കഴിയാത്ത അടിസ്ഥാനവർഗങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച്,
അവന്റെ നിലനിൽപ്പിനെക്കുറിച്ച്, അവന്റെ പോരാട്ടങ്ങളുടെ ശരിയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.
ലോകം മുഴുവൻ കേൾക്കെ അതിനെക്കുറിച്ച് പാടിപ്പറഞ്ഞവൻ വീണ്ടും വീണ്ടും നമ്മളാൽ ഓർമ്മിക്കപ്പെടട്ടെ..
പ്രിയപ്പെട്ട ബോബ് മാർലി, പാടിനടന്ന പാട്ടുകളിൽ കത്തലുകളൊളിപ്പിച്ചവനേ, എത്രയോ പേരാണ്, ഏതൊക്കെ ലോകമാണ് ഇപ്പോഴും നിന്റെയാ പാട്ടുകളേറ്റു പാടുന്നത്.
സ്വാതന്ത്ര്യവും പ്രണയവും ദാര്‍ശനികതയും ചേരുന്ന ബോബ് മാര്‍ലിയുടെ ഉദ്ധരണികള്‍
ഇന്നും ഒരുക്കൂട്ടം ആളുകൾ നെഞ്ചിലേറ്റുന്നുണ്ട്
- “നീ പറയുന്ന നിനക്ക് മഴ ഇഷ്ടമാണെന്ന്. പക്ഷേ, മഴയത്ത് നീ കുട ചൂടുന്നു. നീ പറയുന്ന നിനക്ക് സൂര്യനെ ഇഷ്ടമാണെന്ന്. പക്ഷേ, വെയിലുള്ളപ്പോള്‍ നീ തണല്‍ തേടുന്നു. നീ പറയുന്നു നിനക്ക് കാറ്റ് ഇഷ്ടമാണെന്ന്. പക്ഷേ, കാറ്റ് വീഴുമ്പോള്‍ നീ ജനാലകള്‍ അടയ്ക്കുന്നു. അതുകൊണ്ടാണ് നിനക്ക് എന്നെ ഇഷ്ടമാണെന്ന് പറയുമ്പോള്‍ ഞാന്‍ പേടിക്കുന്നത്”
- “സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതി മരിക്കുന്നതാണ് എല്ലാ ദിവസങ്ങളിലും ഒരു തടവുകാരനപ്പോലെ ജീവിക്കുന്നതിലും നല്ലത്”
- “സ്നേഹിക്കാന്‍ ഒരു ഉദ്ദേശവുമില്ലാതെ ഒരു പെണ്ണിനെ ഉണര്‍ത്തുന്നവനാണ് ഏറ്റവും വലിയ ഭീരു”
- “ചിലര്‍ മഴ അനുഭവിക്കുന്നു, മറ്റു ചിലര്‍ വെറുതെ നനയുന്നു”
- “ഞാന്‍ കറുത്തവന്‍റെ പക്ഷത്തല്ല, വെളുത്തവന്‍റെ പക്ഷത്തുമില്ല. ഞാന്‍ ദൈവത്തിന്‍റെ പക്ഷത്താണ്” 6. “വെള്ളത്തിന്‍റെ സമൃദ്ധിയിലും വിഡ്ഢിക്ക് ദാഹിക്കും”
- “അത്ഭുതപ്പെടുത്തുന്നുണ്ടെങ്കില്‍ അവള്‍ എളുപ്പമാകില്ല. എളുപ്പമാണെങ്കില്‍ അവള്‍ നിങ്ങളെ അത്ഭുതപ്പെടുത്തില്ല. അര്‍ഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ അവളെ നഷ്ടപ്പെടുത്തില്ല. നഷ്ടപ്പെടുത്തിയെങ്കില്‍ അവളെ നിങ്ങള്‍ അര്‍ഹിക്കുന്നില്ല”
- “നിങ്ങള്‍ക്ക് വേണ്ടി ജീവിക്കൂ, ജീവിതം വ്യര്‍ഥമാകും. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കൂ, നിങ്ങള്‍ വീണ്ടും ജീവിക്കുo
ഇന്നും ഈ വരികളിലൂടെ ഒരുപാട് ചോര തിളയ്ക്കുന്ന മനസ്സുകളിലൂടെ അദ്ദേഹം ജീവിക്കുന്നു.
സമർപ്പണം ഭ്രാന്തൻ സുഹൃത്തിനും. പിന്നെ വായിച്ച ബുക്ക്‌സിനും ഗൂഗിളിനും.