രചന : രാജൻ അനാർകോട്ടിൽ ❤️

കൊല്ലുമെന്നെന്നോട്
ചൊല്ലിയിരുന്നെങ്കിൽ
നിന്നുതരുമായിരുന്നു
ഞാൻ മിത്രമേ..!
ഒരു തുണ്ട് റൊട്ടിയും,
ഒരു കാടമുട്ടയും
പശി തീർക്കുവാനായി
ഞാനെടുത്തു.
ഞാൻ
ചെയ്തതപരാധമാണെങ്കിലെന്നോട്
കൊല്ലാതെ
ചൊല്ലിടാമായിരുന്നു..!
ഒരു തുള്ളി നീരെന്റെ
ചുണ്ടിലൊന്നിറ്റുകിൽ
പശിയെന്റെ
മാറീടുമായിരുന്നു..!
എന്തിനെൻ കൈകൾ
മുറുക്കിത്തടഞ്ഞു നീ..?
എന്തിനെൻ നിഴലിൻ
നിറം പകർത്തി…?
കൊല്ലുന്ന നേരത്ത്
ഞാനോർത്തുപോയി…
നിൻ ആർത്തിയിന്നെത്രയോ
ശക്തമല്ലോ…
എൻ വിശപ്പിനെക്കാളേറെയത്
തീഷ്ണമല്ലോ..!

രാജൻ അനാർകോട്ടിൽ

By ivayana