രചന : ഷിബു ആലപ്പുഴ
പുലരും മുൻപേ ഞാൻ ഉണർന്നെണീറ്റു
നല്ലുണ്ട മാലകൾ കൊരുത്തുവെച്ചു
ആ പൂവുടലാകെ ലേപനം ചെയ്വതിന്നായ് ചന്ദനം നന്നായ് അരച്ചുവെച്ചു …
ഭക്തിയോടെന്നേരവും അവന്റെ നാമങ്ങൾ ഉരുവിട്ടിരുന്നു കൃഷ്ണാ ഹരേ ജയ നാരായണാ ഹരേ…
വാഴ് വിലായ് വാണീടും കണ്ണനേ ചൂടിക്കാൻ
ഞാൻ പീലികൾ കൊണ്ടോരു കീരീടവും ചമച്ചു വെച്ചു ….
എല്ലാമേ തളികയിൽ നിറച്ചു ഞാൻ ചെന്നപ്പോൾ ആഹാ …
ഇതെല്ലാ മണിഞ്ഞിന്ന് ചന്തമായ് നില്‌പൂ കാർമുകിൽവർണ്ണൻ ഭഗവാൻ …
പറയുവാനേറേ എന്നാൽ പറഞ്ഞതുമില്ലാ ഞാനുമങ്ങയ്യാ
മയങ്ങീപ്പോയീ ഏതോ സ്വർഗ്ഗത്തിലെന്നപോൽ ഭഗവാനേ കൃഷ്ണാ
കാലിയാം തളികയിൽ നോക്കി സ്തംബ്ധനായ് ഞാൻ നില്ക്കേ
ഒരു കള്ളനോട്ടത്തിലെന്നേ മയക്കീ ഗുരുവായൂർ വിളങ്ങീടും പൊന്നുണ്ണീക്കണ്ണൻ .