തിങ്കളാഴ്ച അര്ധരാത്രി മുതല് പുതിയ നിബന്ധനകള് പ്രബല്യത്തിലായത്. ഇത് പ്രകാരം യാത്രക്കാരുടെ കൈവശം ാേകവിഡ് നെഗറ്റീവ് പിസിആര് സര്ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കുട്ടികളടക്കം എല്ലാ പ്രായത്തിലുള്ള യാത്രക്കാര്ക്കും പിസിആര് സര്ട്ടിഫിക്കറ്റ് ആവശ്യമാണ്.
72 മണിക്കൂറിനുള്ളിലാണ് കോവിഡ് ടെസ്റ്റ് നടത്തേണ്ടത്. എല്ലാ അന്തരാഷ്ട്ര യാത്രക്കാരും ഡല്ഹി എയര്പോര്ട്ടിന്റെ വെബ്സൈറ്റില് എയര് സുവിധ സത്യവാങ്മൂലം ഓണ്ലൈനായി സമര്പ്പിക്കണം. പാസ്പോര്ട്ടിന്റെ ആദ്യ പോജും കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റും സൈറ്റില് അപ്ലോഡ് ചെയ്യണം.
കൂടാതെ ഇതിന്റെ രണ്ട് വീതം പ്രിന്റൗട്ടുകള് കൈയ്യില് സൂക്ഷിക്കുകയും വേണം. ഇത് ഗള്ഫിലെ വിമാനത്താവളങ്ങളില് ചെക്ക് ഇന് സമയത്ത് കാണിക്കേണ്ടി വരും. അതേസമയം എയര് സുവിധ ഫോം പൂരിപ്പിക്കാത്തവരെ വിമാനത്തില് പ്രവേശിപ്പിക്കില്ല. കൂടാതെ ഗള്ഫ് മേഖലയിലെ യാത്രക്കാര് കഴിഞ്ഞ 14 ദിവസത്തെ യാത്ര വിവരങ്ങളും ഓണ്ലൈനില് നല്കണം. ഇന്ത്യയിലെത്തുമ്പോള് അതാത് വിമാനത്താവളങ്ങളില് കോവിഡ് പരിശോധനയ്ക്ക് വിധേയരുമാകണം. പരിശോധന ഫലം നെഗറ്റീവ് ആണെങ്കില് വീടുകളില് 14 ദിവസത്തെ നിര്ബന്ധിത നിരീക്ഷണത്തിലിരിക്കണം.
നാട്ടില്‍ ജാഥയും സമരങ്ങളും നിയന്ത്രണങ്ങളില്ലാതെ തുടരുമ്പോഴാണ് പ്രവാസികളുടെ മടക്കത്തിന് നിബന്ധനയേറുന്നത്!
150 ദിർഹമാണ് യുഎഇയില്‍ ഒരാള്‍ക്ക് കൊവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത്.
നാലുപേരടങ്ങുന്ന കുടുംബത്തിന് നാട്ടിലേക്ക് പോകാന്‍ ശരാശരി 600 ദിർഹം ഏതാണ്ട് പന്ത്രണ്ടായിരം രൂപയോളമാണ് ചെലവ് (ആറുമാസം പ്രായമുള്ള കുട്ടികള്‍ക്കുപോലും കൊവിഡ് ടെസ്റ്റ് നിര്‍ബന്ധം). നാട്ടിലെത്തിാല്‍ വിമാനതാവളത്തിലും സ്വന്തം ചെലവിൽ പിസിആർ നടത്തണം. ഒരാൾക്ക് 1500 രൂപ വച്ച് ആറായിരം രൂപ ചെലവാകും.
കൊവിഡ് പരിശോധനയ്ക്ക് വേണ്ടിവരുന്നത് ഇരുപതിനായിരത്തോളം രൂപ!!!
പരിശോധന വേണ്ടെന്നല്ല, 72 മണിക്കൂർ സമയപരിധിയിലുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം കൈയ്യില്‍ വച്ച് ഇരുപത്തിനാല് മണിക്കൂര്‍ തികയുന്നതിനു മുമ്പ് നാട്ടിലെത്തിയാല്‍ വീണ്ടും കാശ്കൊടുത്തു പിരശോധന നടത്തുന്നത് എന്തിനാണെന്നാണ് മനസ്സിലാവാത്തത്.
സാമ്പത്തിക പോരാട്ടവുമായി വിദേശത്ത് നിന്ന് മടങ്ങിവരുന്ന യാത്രകാര്‍ക്ക് ഇത് അധിക ഭരമായിരിക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല. കൊവിഡ് മൂലം ജോലി നഷ്ടമായവര്‍, ശമ്പളം വെട്ടികുറച്ചവര്‍, ബിസിനസ് പരാജയം മൂലം പ്രതിസന്ധിയിലായവര്‍ അങ്ങനെ ഭൂരിഭാഗം പേരും സാമ്പത്തികമായി വളരെ മോശം അവസ്ഥയിലാണ്.
അതിനാല്‍ വിമാനതാവളത്തിലെ പണമടച്ചുള്ള പിസിആര്‍ പരിശോധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം
എല്ലാ കൊവിഡ് മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി രാഷ്ട്രീയ പാര്‍ട്ടികളുടെ ജാഥകളും സമരങ്ങളും കൊടുമ്പിരികൊള്ളുമ്പോള്‍ ഗള്‍ഫില്‍ നിന്നും പുറപ്പെടുമ്പോഴും നാട്ടിലെത്തിയും കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം കയ്യിലുള്ളവർ വീണ്ടും രണ്ടാഴ്ച മുറിയും പൂട്ടിക്കിടക്കണം എന്നുപറയുന്നത് എന്ത് ദുരന്തമാണ് സര്‍!
(ArunRaghavan).
മറ്റു പ്രവാസി സംഘടനകൾ വെറും നോക്കുകുത്തികൾ ..ആകുമ്പോൾ ഒരു ചെറുവിരൽ അനക്കിയത് പി എം എഫ് പ്രവാസി സംഘടനയാണ് .വാർത്ത : പ്രവാസി ചൂഷണ ത്തിനെതിരെ ….
ഇന്ത്യൻ വിമാനത്താവളങ്ങളിൽ കോവിഡിന്റെ മറവിൽ വൻ തട്ടിപ്പ് , പ്രതി ഷേധവുമായി പി എം എഫ്–
അമേരിക്ക യൂറോപ്പ് ഗൾഫ് ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നും കോവിഡ് നെഗറ്റീവ് സെര്ടിഫിക്കറ്റുമായി വന്നിറങ്ങുന്ന യാത്രക്കാർക്കു ഇന്ത്യൻ വിമാനത്താവളങ്ങളിൽ പ്രത്യകിച്ചു കേരളത്തിലെ വിമാനത്താവളങ്ങളിൽ വീണ്ടും ടെസ്റ്റ് ചെയ്തു പണം തട്ടിയെടുക്കുന്ന അധികൃതരുടെ നടപടികളെ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന ശക്തമായി അപലപിച്ചു.
3 കുട്ടികളുമായി ഒരു കുടുംബം വന്നിറങ്ങുകയാണെങ്കിൽ അവർ ടെസ്റ്റിന്റെ പേരിൽ ഒരാൾക്ക് 1800 രൂപ തോതിൽ 9000 രൂപ അടക്കേണ്ടതായി വരും, അത് പോലെ നാട്ടിൽ നിന്നും ഗൾഫിലേക്ക് പോകുന്ന യാത്രക്കാർക്ക് കൊച്ചിൻ വിമാനത്താവളത്തിൽ അവരുടെ ബാഗുകളിൽ നിർബന്ധിച്ചു പ്ളാസ്റ്റിക് കവർ ചെയ്യിച്ചു ഓരോ യാത്രക്കാരനിൽ നിന്നും 800 രൂപ വെച്ച് ഈടാക്കുന്നതായി ദോഹയിലെകുള്ള യാത്രക്കാരൻ മാജിക് ടൂർസ് മാനേജിങ് ഡയറക്ടർ ശ്രീ അജി കുര്യാക്കോസ് പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീമുമായി അദ്ദേഹത്തിന്റെ ദുരനുഭവം വിവരിച്ചു
ഇതിനു വേണ്ടി ഒരു സംഘം ആളുകൾ എയർപോർട്ടിൽ തമ്പടിച്ചിരിക്കുകയാണെന്നും അപ്പോൾ തന്നെ പ്രസ്തുത വിവരം ഉദ്യോഗസ്ഥരെ ധരിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളെ ചൂഷണം ചെയുന്ന ഇത്തരം നടപടിയിൽ സർക്കാർ അടിയന്തരമായി ഇടപെട്ടു പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കാണിച്ചു കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയനും നോർക്ക ഡയറക്ടർ ബോർഡിനും കത്തെഴുതിയിട്ടുണ്ടെന്ന് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലിം.