രചന : പട്ടംശ്രീദേവിനായർ.

നിറമതി നിലവിൽ പുഞ്ചിരിച്ചു
നിശീഥിനി ഒപ്പം പങ്കുവച്ചു
നീലനിലാവിൽ നിറമാലകളിൽ നിറകൺ നിറയെ നിർവൃതിയായ്
മനസ്സറിയുന്നൊരു ദേവിതന്മുന്നിൽ മനസ്സുനിറഞ്ഞു അറിഞ്ഞുനിന്നു ,,
,മനസ്സാക്ഷി യെയെന്നും കണ്ടു മനമുരുകീ ഞാൻ മിഴിയൂന്നി ….
ദേവിതൻ കണ്ണുകൾ ഈറനണിഞ്ഞു കൈകൾ കൊണ്ടെൻ മിഴിതുടച്ചു
വരദായിനി …
ഭഗവതീപുഞ്ചിരിച്ചു ….
നീട്ടിയകൈകളിൽ തന്നൊരുദിവ്യ
കളഭത്താൽ ഞാനൊരു കുറിതൊട്ടു …….

പട്ടംശ്രീദേവിനായർ

By ivayana