രചന : മുരളി രാഘവൻ.
നീലാകാശത്തിലെ നിലാവിലുദിക്കുന്ന
താരകസുന്ദരിമാരേ, കണ്ടുമുട്ടിയോ ?
നിങ്ങളെവിടെയെങ്കിലും എനിക്കേറ്റവും
പ്രിയപ്പെട്ടയെന്റെ പ്രണയനക്ഷത്രത്തെ…!
മനതാരിൽ മിന്നിത്തിളങ്ങുന്നയെൻ
പ്രണയാക്ഷരങ്ങളാൽ സംവദിക്കാൻ
പാൽനിലാവിലേകനായ് പരതുകയാണു
ഞാനവളെ , പുസ്തകഞ്ഞാളുകളിൽ
എന്റെ ശിഥിലചിന്തകളിൽ ജീവിക്കുന്ന
ഓർമ്മകളെഴുതിനിറച്ച പ്രണയാക്ഷരങ്ങൾ
പൊൻതാരകത്തോടോതുവാൻ ഒരുമാത്ര
കൊതിച്ചുപോയിടുന്നു, പ്രിയതമേ .
ഓർമ്മതൻ പ്രണയനിലാവുകളിൽ നിന്നെ
പ്രണയിച്ച എന്റെ നിശീഥിനികളിലാകെയും
പറയാൻ മറന്നൊരാ ഹൃദയതാളങ്ങളിൽ
ഞാനെഴുതട്ടേയെൻ പ്രണയാക്ഷരങ്ങൾ.