രചന : എം. എ. ഹസീബ് ✍️

വേനലിൻ കെടുതിയിൽ
വേവുന്ന ഭൂമിയിൽ
വാടിത്തളരുന്നു
വാഴ്‌വുകൾ.

ചുട്ടുപൊള്ളലിൻ
കഠിനതയിൽ
പൊട്ടിയകലുന്നു
തലയോട്ടികൾ.

അന്നാകാശമുയരെ
കിനാവ് നൂറ്റവൻ,
ഇന്നാകുലചിന്തയാൽ
കനൽനീറി നോവുന്നു..

കൊഴിഞ്ഞകന്ന
നിറവിൻ ദിനങ്ങളത്രയും
കരിഞ്ഞചിറകുകളാൽ
ദൈന്യതയിൽ,
മരിച്ചുവീഴുന്നു..

ഏപ്രിലിലാവും
വിധമെന്തു കോപ്രായവുമാകാമെന്ന്,
കുസൃതികൾ ഉണ്ണികൾ
കുന്നായ്മയിലന്നത്തെ
പോക്കിരികൾ..

ഓട്ടവും ചാട്ടവും
പാടിത്തിമർക്കലും
ഓൺലൈനിലമരുന്ന
കലികാലം..

കാലചക്രം തിരിയുന്ന
മാത്രയിൽ
കഷ്ടതകളേറ്റി
തകരുന്നു മാനസം..

വേഴാമ്പൽ
മനമോടെയാകാശം
നോക്കുന്നു,
വർഷവരവോർമ്മ കുളിരിട്ട നയനങ്ങളാൽ..

അന്നു മാതിരമാരന്റെ
പ്രേമവർഷം.
പിന്നെ, സഖിയാം
ഉരുവിയിൽ പിറവി ഹർഷം ..!!

മഴയും, മഴയെത്തും
മുമ്പുണരും കുളിരും.
കുളിരിൽ തളിരിടും
ഉന്മാദവും.

നിനവിന്റെ,നിറവിന്റെ
വർണ്ണങ്ങളും
വേനലിൻ കെടുതിയിൽ
വേവും മനസ്സിൽ
മോഹങ്ങളായിന്നു മാറുന്നു.

www.ivayana.com

By ivayana