Shangal G T

പൊടുന്നനെ
പുസ്തകത്താളില്‍നിന്നും
പറന്നുപൊങ്ങി
കുടചൂടിക്കില്ല
വെയിലത്തോ മഴയത്തോ
നിന്നെ…..

അക്ഷരങ്ങള്‍ കോര്‍ത്ത്
സ്വത്വാകാശത്തിനുംമേല്‍
ഒരോസോണ്‍കവചവും
തീര്‍ത്തെന്നും
വരില്ല….

തത്തിപ്പറന്നുനില്‍ക്കും
തലക്കുചുറ്റും
തൊട്ടുംതൊടാതെയും
ഒരു

പൂമ്പാറ്റപോലീ കവിത………..
എന്നിട്ട്-
കളിയായ്
കാറ്റില്‍ തെന്നി,
തട്ടിത്തൂവും
ഓര്‍മയിലേക്കൊരു
ചായക്കൂട്ട് ……

By ivayana