രചന : ശിവരാജൻ,കോവിലഴികം.

മൊട്ടക്കാരൻ കുട്ടൻചേട്ടൻ
മൊട്ടത്തലയൻ തിരുമണ്ടൻ!
കുട്ടയിലെന്നും മുട്ടയുമായി
കുട്ടൻ മണ്ടിനടപ്പാണേ.

കണ്ടംവഴിയേ പോകുന്നേരം
കിണ്ടൻനായതു കണ്ടല്ലോ
കണ്ടൊരു നേരം ബൗ ബൗ ബൗ
കേട്ടൊരു കുട്ടൻ ഞെട്ടിപ്പോയ്!

കുട്ടൻ കല്ലിനു പരതീ, കണ്ടൊരു
വടിയാ പാടവരമ്പത്ത്
പെട്ടെന്നതിനായ് പാഞ്ഞു മണ്ടൻ
കിട്ടിയതോ ഒരു നീർക്കോലി !

ഞെട്ടി വിറച്ചാ പേടിത്തൊണ്ടൻ
കൈയിൽ ചുറ്റിയ നീർക്കോലിയുമായ്
”അയ്യോ പൊത്തോ”ന്നലറിവിളിച്ചു
ഞൊടിയിടയുള്ളിൽ വീണുപിടഞ്ഞു

കുട്ട മറിഞ്ഞു, മുട്ടയുരുണ്ടു
പൊട്ടിയുടഞ്ഞു മുട്ടകളെല്ലാം
കുട്ടൻ കൂകിവിളിച്ചുനടന്നു
കണ്ടവരിൽ ചിരി പൊട്ടിവിടർന്നു.

ശിവരാജൻ,കോവിലഴികം

By ivayana