Kabeer Vettikkadavu

പള്ളിപ്പറമ്പിന്റെ അരികിലൂടെ നടന്ന് പോകവേ പ്രിയതമയുടെ ചോദ്യം..
ഏതാന് ഉപ്പയുടെ ഖബർ ?
ആ മതിലിനോട് ചേർന്ന്‌ നിൽകുന്ന മീസാൻ
കന്ടോ ? അവിടെയാന് ,! എനിക്കറിയാം അവളുടെ വർഷങ്ങളായുള്ള ആഗ്രഹം ഒരിക്കൽ മാത്രം ഒന്ന് കാണണം സ്വന്തം പിതാവുറങ്ങുമിടം.വാനിലേക്ക് കൈകൾ
വിരിച്ചു പ്രാർത്ഥിക്കണം…

നീന്ട ഇരുപതു വർഷമായി കൊന്ടുനടക്കുന്ന ആഗ്രഹം.എനിക്കറിയാം
അവളെ ഉപ്പയുടെ മുന്നിലേക്ക് കൊന്ടു ചെന്നാൽ പിടിച്ചു നിൽക്കാനാകില്ല.മിഴികൾ
പെയ്യും ചുന്ടുകൾ വിതുമ്പും ചുടുനീർ
വീണാ ഖബർ നനയും..!
‘സ്നേഹമേ ഒന്ന് നോക്കിക്കാണൂ മീസാൻ
കല്ലിന് പോലും പണക്കൊഴുപ്പ് നിറഞ്ഞിരിക്കുന്നു !

കരിങ്കല്ലിൽ നിന്ന്ം മാർബിൾ ഫലകങ്ങളിലേക്ക് അടയാളപ്പെടുത്തൽ
പിതാവിന്റെ ഖബറിന്മേൽ നിന്ന് അവളുടെ മിഴികൾ പറിച്ചു മാറ്റി മനസ്സ്
മറ്റുപലതിലേക്കും കൊണ്ട് പോവുകയായിരുന്നു ലക്ഷ്യം..
ആ ഉപ്പയുടെ ആദ്യത്തെ പുത്രിയാന് എന്‍റെ
പ്രിയമുള്ളവൾ.

അവരുടെ സ്നേഹത്തിന്റെ
ആഴമളന്നാൽ ഒരിക്കലും അറ്റം കാണാൻ കഴിയില്ല.അത് കൊണ്ട്
തന്നെയാന് ഉപ്പ മരണപ്പെട്ടു കഴിഞ്ഞ
നാല്പതാം നാളിൽ അവളെ അറിവ് പഠിപ്പിച്ച
ഉസ്താദിനോട് ആവശ്യപ്പെട്ടത്..
‘എനിക്ക്‌ കാണണം ഉപ്പയുടെ ഖബർ.!
‘വേണ്ട മോളെ നിനക്കത് താങ്ങാനാവില്ല
നിന്‍റെ മിഴിനീര് ഉപ്പയെ നനച്ചാൽ ആ മേനി
ചുട്ടുപൊള്ളും.നീ പ്രാർത്ഥനയിൽ അഭയം
തേടുക..

അന്ന്മുതൽ ഇന്നോളം മനസ്സിലടക്കിയ
ഒരേ ഒരു ആഗ്രഹം ഇന്നവൾക്ക് സാധിച്ചു
കൊടുത്തത് അവളുടെ സഹോദരൻ.എനിക്കതിന് മനോബലമുണ്ടായില്ല…
ഞാൻ കാത്തിരുന്ന അവളായിരുന്നില്ല തിരിച്ചു വരവിൽ കാണാൻ കഴിഞ്ഞത്
കവിളുകളിൽ മിഴിനീർചാലിന്റെ അടയാളമില്ല മുഖത്ത് ദുഃഖ നിഴലാട്ടമില്ല
എന്നേ നോക്കി ചെറുചിരിയോടെ അകത്തേക്ക് കയറിപ്പോയി..
തിരികെ ഞങ്ങൾ മടങ്ങുമ്പോൾ അവൾ
ഒന്നും സംസാരിച്ചില്ല.

ഞാനൊന്നും തിരക്കിയുമില്ല.എനിക്ക് മനസ്സിലായി
മനസ്സിൽ ഉരുണ്ട് കൂടുന്നുണ്ട് ഒരു മഹാ
സങ്കട കടൽ.അതിനി തിരമാലപോൽ
ആർത്തലക്കും ഇന്നെന്റെ കണ്ണും നിറയും
അല്ല നിറയ്ക്കും..
‘ഇക്കാ ഇരുപതു വർഷം മനസ്സിൽ കൊണ്ടു
നടന്ന എന്‍റെ ആഗ്രഹം സഫലമായി.ഉപ്പയുടെ ഖബറിനരികിലേക്ക് ഞാൻ പോയി കണ്ടു എന്‍റെ ഉപ്പയെ കൈകൾ വശങ്ങളിലേക്ക് നീട്ടി
ഞാനിരന്നു എന്‍റെ ഉപ്പാക്ക് വേണ്ടി റബ്ബിനോട്..

അരയിൽ ഞാൻ ചുറ്റിയ പുള്ളിത്തുണിയുടെ കുത്ത് മുറുകും മുൻപേ
അവളെന്റെ നെഞ്ചിൽ വീണു.തൊലിപ്പുറം
അവളുടെ മിഴിമുറിഞ്ഞു വീണ തുള്ളികളാൽ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു
ഇരുപത് വർഷം അടക്കി നിർത്തിയ ആഗ്രഹത്തിന്റെ നീരൊഴുക്കിൽ ഞാൻ
പൊള്ളിപ്പിടഞ്ഞു…

എന്തിനിത്ര കാലം കാത്തിരുന്നെന്ന ചോദ്യം
പ്രസക്തമാന്.പക്ഷെ ഇന്നാണാ വിധിക്കപ്പെട്ട ദിനം.ഞാനങ്ങനെ കരുതുന്നു..
തസ്ബീഹ് മണികൾ താഴേകുരുട്ടി
അവൾ പ്രാർത്ഥനയുടെ താഴ്വരയിലാണ്
ചുവന്നു തുടുത്ത മഗ്‌രിബിനെ പതിയെ ഇരുൾ വിഴുങ്ങുന്നുണ്ടപ്പോൾ…

By ivayana