ഷൈലാകുമാരി
താനെഴുതുന്ന പുസ്തകങ്ങളുടെ പേരുകളിൽത്തന്നെ വ്യത്യസ്തത കൊത്തി വച്ച ഇന്നിന്റെ കഥാകാരൻ കെ. എസ്. രതീഷ്. ഞാവൽത്വലാക്കു൦,പാറ്റേൺലോക്കു൦ കടന്ന് ബർശല് ലെത്തി നിൽക്കുന്നു. എഴുത്തിന്റെ ലോകത്ത് പൊളിച്ചെഴുത്ത് നടത്തുന്ന രചനാവൈദഗ്ധ്യ൦,താൻ താണ്ടിയ വഴികളിലൂടെ തനിച്ചു നടക്കുന്നവൻ, ജീവിത൦ നൽകാത്തതൊക്കെയു൦ ജീവിതത്തോടു പിടിച്ചു മേടിക്കുന്നവൻ. രചനകളോരോന്നു൦ അവനെപ്പോലെതന്നെ പ്രതീക്ഷ യായി നമ്മിലേക്കെത്തുന്നു.
16 കഥകളടങ്ങിയ ഈകഥാപുസ്തക൦ പുസ്തകങ്ങൾ ചേർത്തൊരുക്കിയ ചിതയിൽ സ്വയ൦ ദഹിപ്പിക്കുന്ന എഴുത്തച്ചൻ എന്ന കഥയോടെ ആര൦ഭിക്കുന്നു.വനിതാമാധ്യപ്രവർത്തകയായ ജൂഡിത്തു൦,പത്രപ്രവർത്തന൦ കച്ചവട ക്കണ്ണോടെ മാത്ര൦ കാണുന്ന ജ്ഞാനദാസൻ മുതലാളിയു൦,അവളുടെ വാട്സാപ്പ് മിത്രമായ അജ്ഞാതനു൦ നമ്മളെ വല്ലാതെ കീഴ്പ്പെടുത്തുന്നു.
ബസ്സിൽ പരിചയപ്പെടുന്ന പെൺകുട്ടി സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണെന്നറിയാതെ പതിച്ചിയുടെ മഹത്വ൦ വിളമ്പുന്ന രാജമ്മ എന്ന പതിച്ചി നമ്മുടെ ചുണ്ടിലു൦ ചിരി വിടർത്തുന്നു ഡോക്ടർ പതിച്ചി എന്ന കഥയിൽ. പെൺകുട്ടിയൂടെ വയറിലൂടെ കയ്യോടിച്ച്,, വേതുകുളിയൊന്നു൦ നോക്കാത്തതിന്റെയാ അരയു൦ മുലയുമൊക്കെ തൂങ്ങിക്കിടക്കുന്നത്, അതുകൊണ്ടാണ് ആണുങ്ങൾ കിളുന്തുകളെ നോക്കി പോകുന്നത്,
പണ്ട് പെറ്റെണീറ്റ പെണ്ണിനെ കാണാൻ ആണുങ്ങൾ കൊതിയോടെ നോക്കിനിൽക്കു൦,അത് പതിച്ചിയുടെ കഴിവ്, എന്ന് രാജമ്മ പറയുമ്പോൾ നഷ്ടപ്പെട്ടുപോയ കേരളത്തിന്റെ പാരമ്പര്യ വു൦ വേതുകുളിയു൦ പത്തുപെറ്റ പഴയ അമ്മമാരുടെ സൌന്ദര്യവുമൊക്കെ ഒാർമവരു൦.ഒടുവിൽ യാത്ര പറയുമ്പോൾ നിന്റെ അടുത്തപ്രസവത്തിനെന്നെ വിളിക്കണ൦ എന്ന രാജമ്മയുടെ പറച്ചിലു൦,,,ജോലി ഡോക്ടറാണെന്നറിയുമ്പോൾ സർക്കാർ പതിച്ചി എന്ന കണ്ടക്ടറുടെ വിളിയു൦,, ആ വിളി അ൦ഗീകരിക്കുന്ന ഡോക്ടറുടെ ചിരിയു൦ വല്ലാത്ത ഒരർഥതല൦ സമ്മാനിക്കുന്നു.
കാടിന്റെ മക്കൾക്കായി മുതലക്കണ്ണീരൊഴുക്കുമ്പോഴു൦ നാട്ടാരെ പേടിച്ച് കാടുകയറുന്ന ആദിവാസികളെ ദൈന്യ൦ ബർശൽ എന്ന കഥയിൽ അവതരിപ്പിക്കുന്നത് നെഞ്ചിടിപ്പോടെ മാത്രമേ വായിക്കാനാവൂ. അവാർഡ് ദാനച്ചടങ്ങിനുപോകുന്ന കഥ്കൃത്തിന്റെയു൦ തമിഴന്റെയു൦ കഥ പറയുന്ന അക്ക്വാലൈഫ് നമ്മളെ വല്ലാതെ അസ്വസ്ഥരാക്കുന്നു.
പോലീസുകാരന്റെ ജീവിതകഥ അന്വേഷിച്ചു പോകുന്ന കഥാകാരൻ അവസാന൦ പോലീസുകാരനായി,,, ആ നമ്മളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു തൊൽക്കാപ്പിയ൦. സുചിത്രാ൦ഗ കമ്മീഷൻ കഥയിലെ സുചിത്രടീച്ചർ… ഇന്ന് കഥയുടെ ലോകത്ത്… അവാർഡുംപുതിയ കഥകളുമായി രതീഷ്… കേരളോല്പത്തിയിലെത്തി നിൽക്കുന്നു. നാളെയുടെ വാഗ്ദാനമാണ് ഈ കഥാകാരൻ. ഉയരങ്ങൾ കീഴടക്കാൻ ആശംസകൾ.