Vasudevan K V
ചിലത് കണ്ടും കേട്ടുമൊക്കെ നമ്മളറിയാതെ മെല്ലെ ഉയരുന്നു മനസ്സിൽ വികാരവിക്ഷോഭങ്ങൾ.. അപ്പോൾ മക്കൾ കാട്ടികൂട്ടുന്ന കുസൃതികൾ അരോചകം. കുഞ്ഞു ശിക്ഷകൾക്ക് പിറവി. ഉയരുന്ന രോദനം. ക്ഷണിക വേഗത്തിൽ വേദന മറന്ന് പിണക്കം മാറി കുഞ്ഞുങ്ങൾ. മെല്ലെ മെല്ലെ വേദന നീറിപ്പടർന്നു അസ്വസ്ഥമാവുന്ന പിതൃമനം.. ഉമിത്തീയിൽ നീറും പോലെ..
നമ്മുടെ അതിര്‍ത്തിദേശത്ത് പണ്ടുണ്ടായിരുന്ന ജീവിത പശാ്ചാത്തത്തിൽ തീർത്ത സിനിമ മധുപാലിന്റെ “ഒഴിമുറി”. തമിഴ്-മലയാളം എഴുത്തുകാരന്‍ ജയമോഹന്റെ ആത്മകഥാംശ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് സിനിമാ വിഷ്കാരം. ഒഴിമുറി എന്ന വാക്ക് പണ്ട് വിവാഹമോചനം. വാര്‍ധക്യപ്രായത്തിൽ മീനാക്ഷി ഭര്‍ത്താവ് താണുപ്പിള്ളയില്‍ നിന്ന് ഒഴിമുറി തേടി കോടതിയില്‍ എത്തുന്നതോടെ കഥ വികസിക്കുന്നു.
ഇവരുടെ ഓര്‍മകളിൽ നിന്ന് കഥ തളിരിടുന്നു.. അന്നത്തെ ജീവിതരീതികളും സംഭാഷണവുമെല്ലാം ചാലിച്ചുചേർത്ത്. ലാലും മല്ലികയും ഒപ്പം ആസിഫ് അലിയും, ഭാവനയും, ശ്വേതാ മേനോനും.. ‘ഒഴിമുറി’ സിനിമയിൽ ഒരു രംഗമുണ്ട്. യൗവനത്തിൽ മകൻ അച്ഛനെ ഓർക്കുന്നത്. ആ മനസ്സിൽ അച്ഛന്റെ പരുക്കൻ മുഖം. ജാലകഅഴികളിൽ കയറിപിടിച്ചു നിൽക്കുന്ന കുഞ്ഞ്. കാരണമൊന്നും കൂടാതെ അവനെ അടിക്കുന്ന അച്ഛൻ. തടയാനെത്തുന്ന അമ്മ. കുഞ്ഞിന് പിള്ളവാത ലക്ഷണങ്ങൾ .
ജനലഴികളിൽ പിടിച്ചു നിന്ന് പരിശീലിക്കാൻ വൈദ്യനിർദ്ദേശം. ഭാര്യയുടെ ശാന്തമായ ഓർമ്മപ്പെടുത്തലിൽ ഹൃദയം വിങ്ങി കണ്ണു നിറയുന്ന അച്ഛൻ.. പുത്ര മനസ്സിൽ എപ്പോഴും ശിക്ഷിക്കാൻ തുനിയുന്ന അച്ഛനേ കുറിച്ചുള്ള ഓർമ്മകളിൽ അതും.ബോധോദയം പോലെ ചിലതൊക്കെ ചില വേളകളിൽ… ദൈവത്തിന്റെ ഓർമ്മപ്പെടുത്തലുകള്…. മക്കളെ മാപ്പ്.