പട്ടം ശ്രീദേവിനായർ.

സ്ത്രീ യുടെ മനസ്സ് എന്ന മൌനത്തിനു
കാരിരുമ്പിന്റെ ശക്തിയും
പാറയുടെ ഉറപ്പും ഉണ്ട് .
അവളുടെ നിസ്സംഗതയ്ക്ക് പേരറിയാത്ത
നീതിബോധവുമുണ്ട് !
അമ്മയെന്ന മഹത്വവും മഹിളയെന്ന
അവഹേളനവുമുണ്ട് .
എങ്കിലും ഒരു അളവുകോലിലും
അളന്നെടുക്കാൻ പറ്റാത്ത വിധം
മഹത്വവുമുണ്ട് !
സ്ത്രീയെ മാനിക്കാം അതി നു സ്ത്രീ തന്നെ
സ്വയം ശ്ര മിക്കുകയും വേണം.
നമുക്ക് സ്വയം നന്നാവാം
അന്യരെപഴിക്കാതെ ,ഉള്ളാലെ നന്നാവാം
ജന്മനാൽ നമുക്ക് പകര്ന്നുകിട്ടിയ
അസൂയ,പക ,കുശുമ്പ്, നുണ ഇതെല്ലാം മറക്കാം
നമുക്ക് നന്നാവാം….
ഒപ്പം നല്ലൊരുനാളേയ്ക്കു വേണ്ടി ഓടാതെ
സ്വയം തീരുമാനമെടുക്കാം.
അന്യരെ ബോധിപ്പിക്കാനല്ല നാം
ശ്രമിക്കേണ്ടത് ….
സ്വയം വിമർശനം നടത്താം
എന്നിട്ടുതീരുമാനിക്കാം.
ഞാൻ നല്ലൊരു സ്ത്രീ തന്നെയാണോ?
എല്ലാ വനിതാ കൂട്ടുകാർക്കും എന്റെ മംഗളാശംസകൾ
“””നമ്മൾ നന്നാവുമ്പോൾ നമ്മുടെ തലമുറയും നന്നാവും ..കെട്ടുറപ്പുള്ള യുവജനത വീണ്ടും നമ്മുടെ മണ്ണിൽ ഉണ്ടാവട്ടെ …..””

പട്ടം ശ്രീദേവിനായർ.

By ivayana