ഒരുദിനമെന്തിന്
ഓർക്കാൻ നിനക്കായി …
ഈ ജന്മമേകിയ പൂന്തിങ്കളെ..
ഒരുയുഗം ഓർത്താലും
തീരാത്ത മധുരമായ് …
ധരണിയിലൊരു നാമമമ്മയല്ലോ
ആ ചോരവറ്റിയ
പേറ്റുനോവിന്റെ
ഹൃത്തിലാണെന്റെ താമസം ..
കരുണാപൂത്തൊരാ
കാട്ടുപൂവിന്റെ
കനവിലാണെന്റെ മാനസം…
മഴനനഞ്ഞ
നിലാവിനെപ്പോഴും
ചിരിവിരിഞ്ഞാൽ ചന്തമാ ..
കുളിരുകോരുമാ
കാറ്റുപോലെ
വിരലുതൊട്ടാൽ സ്വർഗമാ …
സ്മരണവീണയിൽ
ഉറവയൂറിയ
വരിനിറഞ്ഞ കവിതപോൽ
മരണമെന്നേ
മയക്കുവോളം
മതിവരില്ലാ സ്നേഹമെന്നിൽ
അജികുമാർ