രചന : മുത്തു കസു

ഇറുക്കി പിടിച്ചൊരാദേഹമറിയാതെ..
നീയുതിർത്ത പുഞ്ചിരി..
തൻ.. കഥയറിയാതെ.
ഒളി കണ്ണിലൊളിപ്പിച്ച..
ശൃംഗാര താളമറിയാതെ.
കാറ്റിന്റെ കൂടെ പായും..
അവനറിയാതെ.പരതുന്ന..
മിഴികളിൻ നേരറിയാതെ.
അലയുന്ന ഓർമ്മകളിൽ.. എൻ
മനസ്സ് പായുന്നു ദിക്കറിയാതെ.
ദ്രവിച്ചൊരാ ഭിത്തികൽ സാക്ഷി..
ഇരുൾ പരന്നൊരാ മൂലയിൽ..
ഉച്ചവെയിലിൻ കിരണങ്ങൾ..
വെളിച്ചം പകർന്നതും..
അരുതെന്ന യെൻ കെഞ്ചൽ..
അറിയില്ലെന്ന് നടിച്ചതും
ആർത്തിയോടെ നിൻ പേശികൾ..
സഞ്ചാര വീഥിയിൽ കടന്നതും.
ചുടുരക്തകൂട്ടിനെ മൊത്തി..
കുടിച്ചതും. വിയർത്തൊരു..
നെറ്റിത്തടത്തിലന്ന് 💋💋..
തന്ന്. നീ നടന്നതും പിന്നെ..
പിന്നെ ചിരിക്കുന്നവോ നീ ഇന്നും.

By ivayana