രചന : സുനി മത്തായി.
സൽഫ്യൂറിക് അസിഡിന്റെ ഗന്ധം നിറഞ്ഞ,
സ്കൂളിലെ സയൻസ് ലാബ്…
+2 ക്കാരുടെ പ്രാക്ടിക്കൽ നടന്നു കൊണ്ടിരിക്കുന്നു…
കുറച്ചു കുട്ടികൾ വർക്ക് കംപ്ലീറ്റ് ആക്കി ക്ലാസ്സ് മുറിയിലേയ്ക്ക് പോയി.
പെട്ടെന്നാണ് അനു ഓടിയെത്തിയത്…
“ടീച്ചറെ… വീണ ഭയങ്കര കരച്ചിലാണ്…”😪
ഉടനെ തന്നെ വീണയുടെ അടുത്തെത്തി ഞാൻ…
വീണയുടെ ജന്മദിനം കൂടിയാണിന്ന്…
സ്കൂളിൽ കുട്ടികൾക്ക് പിറന്നാൾ ദിവസം മാത്രം കളർ ഡ്രസ്സ് ഇടാം…
മനോഹരമായ സ്വർണ്ണ നൂല് പാകിയയൊരു പിങ്ക് ലാച്ചയാണ് അവൾ ധരിച്ചിരിക്കുന്നത്.
അതീവ സുന്ദരിയാണ് അവൾ ആ വേഷത്തിൽ.
കൈയിൽ ഒരു പേപ്പറും പിടിച്ചു ആലില പോലെ വിറച്ചു കൊണ്ട് വീണ…
പേടിച്ചരണ്ട മുഖം…
കണ്ണുകൾ നിറഞ്ഞൊഴുകുന്നു…😪
പേപ്പർ വാങ്ങി നോക്കിയപ്പോൾ…
നല്ല വടിവൊത്ത കറുത്ത അക്ഷരങ്ങൾ…
💕”വരും ജന്മം
എനിക്ക് ഓക്സിജനായി ജന്മമെടുക്കണം…
നിന്റെ…
ശ്വാസത്തിലൂടെ ഉള്ളിലെത്തി…
നിന്റെ…
രക്തത്തലലിഞ്ഞു ചേർന്ന്…
നിന്റെ…
ശരീരത്തിലെ ഓരോ അണുവിലും ലയിച്ചു…
നിന്നിൽ….
അലിഞ്ഞു ചേരണമെനിക്ക്…”💕
“ആഹാ കൊള്ളാവല്ലോ…
നല്ല സൂപ്പർ പ്രണയകാവ്യം…😍
ആരാണ് ഇത് തന്നത്…?
എന്റെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു.😠
“അഖിൽ.എസ്സ്. പി.”
വിതുമ്പികൊണ്ട് വീണ പറഞ്ഞൊപ്പിച്ചു.
ബാക്കിയുള്ളവരെയൊക്കെ പെട്ടെന്ന് ക്ലാസ്സിലേയ്ക്ക് പറഞ്ഞു വിട്ടു.
അഖിലിനെ വിളിപ്പിച്ചു…
വിളി പ്രതീക്ഷിച്ച പോലെ പുഞ്ചിരിച്ചു കൊണ്ട് അവൻ എത്തി…😀
എന്നിട്ട്…
ഞാൻ അവിടെ നിൽക്കുന്നത് മൈൻഡ് ചെയ്യാതെ വീണയെ നോക്കി ഒരു സ്പെഷ്യൽ ചിരിയും കൊടുത്തു…😊
ദേഷ്യം ഇരട്ടിച്ചിരുന്നു എനിക്ക് അവന്റെ കൂസലില്ലായ്മ കണ്ടിട്ട്…
“ഇത് എന്താണ്….???”
പേപ്പർ പൊക്കി കാണിച്ചു കൊണ്ടുള്ള എന്റെ ചോദ്യത്തെയവൻ പതിവുപോലെ പുഞ്ചിരിയോടെ നേരിട്ടു…🙂
“അത് എന്താണെന്ന് ടീച്ചറിന് മനസ്സിലായില്ലേ…?”
ഓഹോ….
എന്നെ ചോദ്യം ചെയ്യുന്നോ…🤬
അവനോടുള്ള കട്ട കലിപ്പിൽ ഞാൻ വേഗം, വാദിയെയും, പ്രതിയെയും
‘തൊണ്ടി മുതലിനെയും കൊണ്ട് നേരെ ഹെഡ് മാസ്റ്ററുടെ ഓഫീസിലേയ്ക്ക് നടന്നു.
നല്ലവണ്ണം പഠിക്കുമെങ്കിലും…
നമ്പർ വൺ തരികിടയാണ് അഖിൽ…
ക്ലാസ്സ് റൂമിൽ ഒപ്പിക്കാത്ത കുസൃതികൾ ഇല്ല…
എങ്കിലും ഇതുവരെയും ആർക്കും പ്രണയ ലേഖനം കൊടുത്തതായിട്ട് അറിയില്ല…
ഹെഡ് മാസ്റ്ററുടെ മുറി…
കാര്യങ്ങൾ അറിഞ്ഞു കഴിഞ്ഞപ്പോൾ,പൊതുവെ
ഗൗരവക്കാരനായ സാറിന്റെ മുഖം
ശരിക്കും ചുവന്നു…😡😡😡
“വളരെ അച്ചടക്കത്തോടെ പോകുന്ന സ്കൂളാണിത്…
ഇവിടെ ഇതെന്നും പാടില്ലാന്ന് എത്ര പ്രാവശ്യം ഞാൻ പറഞ്ഞിട്ടുള്ളതാണ്…
പേരെന്റ്സിനെ വിളിപ്പിക്കാൻ പോകുകയാണ്…
നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ…?” കണ്ണടക്കിടയിലൂടെ അഖിലിനെ നോക്കി കണ്ണുരുട്ടി
ഹെഡ് മാസ്റ്റർ.😡
“പുഞ്ചിരിയോടെ അഖിൽ പറഞ്ഞു…😊
“സാർ ഒന്നൂടെയതൊന്ന് വായിച്ചു നോക്കിയേ…
അതൊരിക്കലുമൊരു പ്രണയലേഖനം അല്ല…
ഒരു ചോദ്യത്തിന്റെ ഉത്തരമാണ്…”
ഒന്നും മനസ്സിലാവാതെ ഞങ്ങൾ മൂന്നുപേരും അവനെ തുറിച്ചു നോക്കി…🙄
എന്തോന്ന് ഉടായിപ്പാണ് ഇവൻ പറയാൻ പോകുന്നത്…🤨
“പ്രാണ വായുവിന്റ പേര് എന്തെന്നും അത് എങ്ങനെ നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നുവെന്നും
ഞാൻ ഇച്ചിരി കാവ്യത്മകമായി എഴുതിയതാണ്…”💞
നോക്കിയപ്പോൾ ശരി ആണ്…
പ്രാണ വായു / 💞ഓക്സിജൻ…
നമ്മുടെ ശരീരത്തിൽ എത്തുന്നത് /💞ശ്വാസത്തിലൂടെ…
പ്രവർത്തനം /💞രക്തത്തിൽ അലിഞ്ഞു ചേർന്ന് ശരീരത്തിലെ എല്ലാ കോശങ്ങളിലും എത്തുന്നു..
😳😳😳
അമ്പോ…. 😳അപാര ബുദ്ധി..👌👌👌👏👏👏
എന്റെ മുഖത്തേയ്ക്ക് ഒന്ന് പാളി നോക്കി അവൻ തുടരുകയാണ്…
“ഈ ടീച്ചർ തന്നെയാണ് പറഞ്ഞത്…
പണ്ട് ടീച്ചർ പഠിച്ചു കൊണ്ടിരുന്നപ്പോൾ…
ബുദ്ധിമുട്ടുള്ള വാക്കുകൾ
വീട്ടിലെ….
മരങ്ങൾ,🌴🌳🌲🌱
പൂവുകൾ🌺🌼🌹🌷
മൃഗങ്ങൾ🐇🐤 🐄🐈തുടങ്ങിയവയ്ക്ക് ഇടുമെന്നും… പരീക്ഷയ്ക്ക് അത് റിലേറ്റ് ചെയ്തു ഉത്തരം എഴുതുമെന്നും…
ആ കാലം ഒക്കെ പോയില്ലേ…
ഇപ്പോ കുട്ടികൾ
വാട്സാപ്പ് സ്റ്റാറ്റസ്, ഫേസ്ബുക് സ്റ്റാറ്റസ് ഒക്കെ കണ്ടു വളരുന്നവർ അല്ലേ…😎😎😎
പിന്നെയീ വീണ സയൻസിൽ വീക്ക് ആണെന്ന് എപ്പോഴും ടീച്ചർ പറയാറില്ലേ…
അതുകൊണ്ട്
ഞാനവളെ പഠിക്കാൻ
സഹായിച്ചതാണ്..👬
ഇനിയിവൾ ഈ ജന്മം മറക്കില്ല…
ഈ ചോദ്യവും ഉത്തരവും…😍👌
ചിരിച്ചു കൊണ്ട് വീണയെ നോക്കി കണ്ണിറുക്കിയവൻ…😜
“അതുകൊണ്ട് ക്ലാസ്സിൽ സയൻസിന്
കുട്ടികൾക്കെല്ലാം A പ്ലസ് കിട്ടുന്ന വരെയും എന്റെ കാവ്യങ്ങൾ ഇനിയും പിറക്കും ✍️”
അവനെ ചേർത്ത് നിർത്തി തോളിൽ തട്ടി ഞാൻ…
പുഞ്ചിരികൊണ്ട് ഹെഡ് മാസ്റ്റർ കൈയും കൊടുത്തു…
ചിരിക്കാനും, കരയാനും വയ്യാതെ വീണയും നിന്നു…🙄
കുസൃതി കുടുക്കയായ എന്റെ പ്രിയ ശിഷ്യൻ അഖിൽ ഇപ്പോൾ ജലസേചന വകുപ്പിലെ ഉദ്യഗസ്ഥനാണ് ❤