രചന : അമിത്രജിത്ത്
അവൾ,
ചാരിത്ര്യം വിറ്റവൾ
നല്ല പെണ്ണല്ലെന്നും
പേര് ചാര്‍ത്തപ്പെട്ടവൾ,
എങ്കിലുമൊരു വേള
എങ്ങിനെ നീ …
പിഴച്ചവൾ ആയി പോയത് ?.
ഏറ്റെടുത്തതും
ഒറ്റക്കല്ലല്ലോ … !!!
നടുവിരലുകൾ,
അവക്ക് ഒരിക്കലും
ഉർവ്വരമാക്കാനാവില്ല.
ഇവിടെ,
സംഭവിച്ചതും,
തുടർന്നു
കൊണ്ടേയിരിക്കുന്നതും അവിഹിതമാണെന്ന്
പറഞ്ഞുനടക്കുന്നു പലരും
അവയൊരിക്കലും
കൊതുകിൻ
സൂചിമുനകൾ
ആഴ്ന്നിറങ്ങിയതിനാൽ
ഉരുവം കൊണ്ടതല്ല.
പിന്നെ…!
കാലചക്രം
കറങ്ങുന്നമാത്രയിൽ
എവിടെ വെച്ചായിരിക്കും
പെണ്ണേ.! നീ മാത്രം
പിഴച്ചവൾ ആയി പോയത്.