അബ്ദുള്ള മേലേതിൽ.

പുറപ്പെട്ട് പോകുന്ന വാക്കുകൾ
പോലെ സ്വാഭാവികമായി പെറ്റു
വീണ പതിമൂന്ന് ജീവനുള്ള കുഞ്ഞുങ്ങൾ..

എന്റെ പ്രിയ മിത്രം ശ്രീ അബ്ദുള്ള
മേലേതിലിന്റെ പതിമൂന്ന് കഥകൾ അടങ്ങിയ
ആത്മാവിന്റെ ചുംബനം എന്ന ചെറുകഥാ സമാഹാരം വായിച്ചപ്പോൾ എന്നിലേക്ക്
ഓടിയെത്തിയ ചിന്തകളാണ് ഇത്..
‘അതിലേ ഒരൊറ്റ
കഥ പോലും എന്നെ നിരാശപ്പെടുത്തിയില്ല
സ്വാഭാവികമായ പരിണതി പോലെ
എഴുത്തുകാരനിൽ പിറവിയെടുത്ത
മനോഹരമായ സൃഷ്ടികൾ..

പ്രണയത്തിന്റെ തീ പൊള്ളൽ
ഏറ്റ് വാടി കരിഞ്ഞ ഹരിയുടെ
അവസാന ശ്വാസം പോലും
ഏറ്റ് ചൊല്ലിയത് അവളുടെ പേരായിരുന്നു
അത്ര മേൽ ഗൃഹാതുര സ്മരണകളോടെ
എഴുതി വെച്ചിരിക്കുന്നു ആത്മാവിന്റെ
ചുംബനത്തിലേ തീവ്ര പ്രണയത്തിന്റെ
ചെമ്പക മരച്ചോട്ടിൽ നിന്നും
പിറവിയെടുക്കുന്ന ചുംബനങ്ങൾ..

ബലാത്സംഗം അധിനിവേശം
ആകുമ്പോൾ അവിടെ ആൺകോയ്മയുടെ
പ്രകടമായ സാന്നിധ്യം വിളിച്ചറിയിക്കുന്നു
എന്നാൽ എന്തിനും തയ്യാർ ഉള്ളവളുടെ
മുന്നിലെത്തുമ്പോൾ വിറക്കുന്നവനെ നോക്കി
അവൾ ചിരിക്കുന്നു…
ആ ചിരി അവന്റെ നെഞ്ചിൽ തീർത്തത്
നാണക്കേടാണ്..

ഇത്രയൊക്കെയുള്ളൂ പെണ്ണ്
എന്ന് പറയുന്നവന്റെ മാംസം കടിച്ചു പറിച്ച
പല്ലുകൾ കാണിച്ചു ചിരിച്ചവൾ
പറയാതെ പറഞ്ഞത് അത്രയൊന്നുമല്ല
പെണ്ണെന്നാണ്..
പെണ്ണെഴുത്ത് എന്ന് പറയപ്പെടുന്നത്
പെണ്ണിടങ്ങളെ കുറിച്ചാണ്..
അങ്ങനെയെങ്കിൽ അബ്ദുള്ളയുടെ
കഥകളിൽ. പെണ്ണിടങ്ങൾ ഉണ്ട്..

ആത്മാഭിമാനമുള്ള ചില സ്ഥൈര ഭാവങ്ങൾ
ഇതിലെ മൂന്ന് കഥകൾ
അങ്ങനെ തന്നെയാണ്..
പുരുഷ മേൽക്കോയ്മാ പൊതു ബോധ നിർമ്മിതിയുടെ ചില പൊള്ളത്തരങ്ങൾ
അവിടെ വലിച്ചു കീറപ്പെടുന്നു..
ഒരുമിക്കുന്ന ശരീരങ്ങൾക്ക്
ജാതിയും മതവും തടസ്സമല്ലാത്ത പോലെ..

അരുവികൾ ഒഴുകുന്ന സൗന്ദര്യം
പോലെ ഇതിലെ കഥകൾ
നമ്മേ മറ്റൊരു ലോകത്തേക്ക്
എത്തിക്കുന്നു നാം ചിന്തിക്കാത്ത
ഇടങ്ങളിലേക്ക് വളരെ അനുസ്യൂതം
മേലേതിൽ നമ്മെയും കൊണ്ടത്തിക്കുന്നു
ശിഷ്ടങ്ങൾ ബാക്കിയാകുന്നത്
ലാസ്റ്റ് വരുന്ന അക്കങ്ങളുടെ കൂടെ
ചേർക്കാനാണ് എന്നാൽ ചില ശിഷ്ടങ്ങൾ
ഭാരമാണ് ..

മക്കൾക്ക് ഭരമാകുന്ന മാതാപിതാക്കൾ
ബാക്കുയാകുന്ന ശിഷ്ടങ്ങളിൽ മനോഹരമായി
തുന്നി ചേർത്തിരിക്കുന്നു..
വായിക്കപ്പെടേണ്ട കഥയാണ്
വായിച്ചിരിക്കേണ്ട കഥയാണ്
ആത്മാവിന്റെ ചുംബനം..
ഒരാസ്വാദനം..

അമ്മുവും നന്ദയും രവിയും അബുവും
അവരുടെ ഹൃദയത്തിന്റെയും ഉള്ളറകളിൽ
എവിടെയൊക്കെയോ ഉയിർത്തെഴുന്നേൽക്കുന്നുണ്ട്..
ഓർമ്മകൾ ഓർമ്മകൾ മാത്രമാണ്
തിരികെ വരാൻ കഴിയില്ലെങ്കിലും
സുഖമുള്ള നോവായി ഹരിയും നമ്മളിൽ
വേദന പടർത്തുന്നു
കുട്ടികൾ ഇല്ലാത്തത്തിന് പ്രാർത്ഥിക്കാൻ
പോയ അനാഥ മന്ദിരത്തിലെ രണ്ട് വയസ്സായ
കുട്ടിയും കൈ ഉയർത്തി പ്രാർഥിച്ചത് അവർക്കൊരു കുഞ്ഞിനെ കൊടുക്കാൻ
വേണ്ടിയായിരുന്നു…

മരിച്ചാലും മറക്കില്ലെന്ന് പറയുന്നവർ
സൃഷ്ടിക്കുന്ന ശാഖകളും ചില്ലകളും
ഒരൊഴുക്കിന് നഷ്ടപ്പെടുമ്പോൾ മുറിച്ചു
മാറ്റാൻ കഴിയാത്ത ചില്ലകൾ
നെഞ്ചിൽ ഭാരം സൃഷ്ടിക്കുന്നു..
കപട നാട്യത്തിന്റെ കപട സദാചാര തോടിനുള്ളിലെ ചവർപ്പ് നിറഞ്ഞ
കുറെ മാപ്പപേക്ഷകൾ..

വരണ്ടുണങ്ങിയ ചുംബനങ്ങൾ പോലെ..
‘ആത്മ ഹർഷത്തിന്റെയും
ആത്മരതിയുടെയും കണികകകൾ
നെഞ്ചിനുള്ളിൽ ചിറകടിച്ചുയരുമ്പോൾ
ഓരോ കരസ്പർശനത്തിലും നൃവൃതി
കൊള്ളുന്നത് ഓരോ കഥാപാത്രങ്ങളാണ്
മരുഭൂമിയുടെ ഗർഭഭാരം പേറിയ
നിഗൂഢതകൾ പ്രസവിച്ചിട്ട ഗൃഹാതുര സ്മരണകളിൽ
അമ്മുവും അബുവും ചെമ്പകമരവും
കൂടെ നാം ഓരോരുത്തരും ഉണ്ടായിരുന്നു

കൂട്ടിച്ചേർത്ത അക്ഷരങ്ങൾ കൊണ്ട്
ഓരോ മനുഷ്യാത്മാക്കളുടെയും മനുഷ്യ
ജന്മങ്ങളുടെയും കഥ പറയുമ്പോൾ
ആ കഥാപാത്രങ്ങളിൽ നാം ഓരോരുത്തരും
ഉണ്ടായിരുന്നു നമ്മുടെ സ്വപ്നങ്ങളോ
അല്ലെങ്കിൽ നമ്മുടെ പ്രതീക്ഷയോ സങ്കടമോ
നെഞ്ചിടിപ്പോ നൊമ്പരങ്ങളോ
നഷ്ട സ്വപ്നങ്ങളോ അങ്ങനെ എന്തൊക്കെയോ…

അപ്പോഴാണ് നാം ആ കഥയെ ഇഷ്ടപ്പെടുന്നത്
ആ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുന്നത്
ഒപ്പം ആ കഥാകാരനെയും ഇഷ്ടപ്പെടുന്നത്
ആത്മാവിന്റെ ചുംബനത്തിൽ ചുംബിക്കാൻ
മറന്ന് പോയവരുണ്ട് വാർധക്യത്തിന്റെ
ചവർപ്പിലും നീട്ടാൻ മറന്ന കരങ്ങൾ..

പറയാൻ മറന്ന പ്രണയങ്ങൾ
നഷ്ടപ്പെട്ട വസന്തകാലങ്ങൾ
നീർ കുമിളകൾ ആരുമറിയാതെ
പൊട്ടി ചിതറി പോകുന്നത് കൃഷ്‌ണ
വിഗ്രഹത്തിന് മുന്നിൽ രണ്ട് ശരീരങ്ങൾ
ഒരാത്മാവായി ചേർന്ന് നിൽക്കുന്നത്
അവസാനം കുന്നിൻ ചെരുവിലൂടെ

കൈകൾ കോർത്ത് കഥകൾ പറഞ്ഞു നടക്കുന്നത് എല്ലാം കഥകളാണ്
കഥകൾ എല്ലാം ജീവിതങ്ങളും നാം
ഓരോരുത്തരുടെയും ജീവിതങ്ങൾ
വേശ്യയുടെ ചാരിത്ര പ്രസംഗം പോലെ
അരോചകമായ മറ്റൊരു പ്രസംഗം ആരും കേട്ടിട്ടുണ്ടാകില്ല എന്നാൽ സുബൈദ
പ്രസംഗിക്കുന്നില്ല ചിരിക്കുന്നതെയുള്ളൂ
രവിയുടെ നെഞ്ചിടിപ്പിനും മേലേ…
സദസ്സിൽ എല്ലാ ആളുകളും
ഇരിക്കുന്നതിന്റെ ഏറ്റവും പുറകിലെ
നിരയിലായിരുന്നു എന്റെ ഉമ്മയും
പുസ്തക പ്രകാശന ചടങ്ങിൽ ഇരുന്നിരുന്നത്
പുസ്തക പ്രകാശനത്തിന് വരുന്ന അതിഥികളിൽ നോമ്പ് ഇല്ലാത്തവർക്ക് കൊടുക്കാൻ ചായയൊക്കെ കാലത്തെ എണീറ്റ് റെഡി ആക്കി ഓർമ്മിപ്പിക്കാൻ ഉള്ളതൊക്കെ പുറകെ നടന്ന ഓർമ്മിപ്പിച്ച്

മഴ ഒന്നും പെയ്യാതിരിക്കണെ പരിപാടി കഴിയും വരെ എന്ന പ്രാർത്ഥനയോടെ ആയിരുന്നു
ഉമ്മ പുറകിൽ ഇരുന്നിരുന്നത്
‘ഉമ്മാക്ക് അറിയില്ലല്ലോ എന്റെ ഉമ്മയാണ്
ഈ ചടങ്ങിലെ വിശിഷ്ട അതിഥിയും
പുസ്തകം ഏറ്റു വാങ്ങാൻ പോകുന്ന
പ്രമുഖയും എന്നത്..
എല്ലാവരും എത്തികഴിഞ്ഞപ്പോൾ
ഞാൻ പുറകിലെ സീറ്റിൽ പോയി ഉമ്മയുടെ
കൈ പിടിച്ചു വേദിയിലേക്ക് നടക്കുമ്പോൾ

ആത്മഹർഷത്തിന്റെ കണികകൾ ഉമ്മയുടെ കണ്ണുകളിൽ നിന്ന് പെയ്യാൻ വെമ്പി നിന്നു..

ബാലവാടിയിലും സ്കൂളിലും പോകാതെ
മടിച്ചു നിന്ന ബാല്യകാലത്ത് ഉമ്മ ഇങ്ങനെയായിരുന്നു എന്നെയുംകൊണ്ട് പോയിരുന്നത്..
പ്രൊഫസർ എംഎം നാരായണൻ മാസ്റ്റർ
ഉമ്മാക്ക് നൽകി പുസ്തകം പ്രകാശനം
ചെയ്യുമ്പോൾ അഡ്വക്കേറ്റ് എം ബി ഫൈസൽ
അധ്യക്ഷം വഹിച്ചു പ്രശാന്ത് എം സ്വാഗതം
പറഞ്ഞു.. രാജഗോപാൽ,പഞ്ചായത്ത് പ്രസിഡന്റ് ബക്കർ എന്നിവർ സ്വാഗതം
പറഞ്ഞപ്പോൾ സദസ്സിലും വേദിയിലും
ഉള്ള എല്ലാ വിശിഷ്ടവ്യക്തികളും
ആശംസകളോടെ ഒപ്പം നിന്നു..
പുസ്തകം വേണ്ടവർ വിളിക്കുക
9747004425

By ivayana