രാജു കാഞ്ഞിരങ്ങാട്
വറോനിക്ക ആത്മകഥയിലെഴുതി
റുവാന്നിയ ആദ്യമായും അവസാനമായും –
പറഞ്ഞു:
ഒരുവൻ മരിച്ചു കഴിഞ്ഞാലാണ്
അവൻ്റെ പെണ്ണിലേക്ക് അവൻ ശരീരസമേതം –
കുടിയേറുന്നത് .
മരണത്തിനുമുമ്പ് അവൻ ശ്വാസത്തിനായ് പിട-
യുമ്പോൾ
ആദ്യരാത്രിയിലെന്നപോലെ അവൾ ലജ്ജാലു-
വായി
അപ്പാൾ, ആദ്യരതിക്കു മുന്നിലെ ചുംബനത്തി –
ലെന്ന പോലെ
ചൂടും, വിറയലുമുണ്ടായിരുന്നു അവൻ്റെ ചുണ്ടിന്
അവൻമരിച്ച മാത്രയിലുണ്ടായി രതിമൂർച്ഛ
അന്നോളമനുഭവിച്ചിട്ടില്ല അവനെയിത്രയും!
അവസാനം ഞാൻ നൽകിയ മരണ ചുംബനത്തിന്
ആദ്യമായി അവൻ നൽകിയ പ്രണയ ചുംബന –
ത്തോളം തീവ്രതയുണ്ടായിരുന്നു.
മൂന്നാംപക്കം അവനുയർത്തെഴുന്നേൽക്കും!
ഇതാ, അവൻ തുറന്നിട്ട ഈ വാതിൽ
മൂന്നാംപക്കമവൻ വന്നതിനു ശേഷമവ –
അടയ്ക്കും!
അവൻ്റെ യോർമ്മകളെ സാക്ഷിനിർത്തി ഞാൻ –
പറയുന്നു
മൂന്നാം ദിവസം ഞാൻ വന്നു നോക്കുമ്പോൾ –
റുവാന്നിയ ഉണ്ടായിരുന്നില്ല
അതിനുശേഷമിന്നോളം അവളെക്കുറിച്ചാർക്കു- മൊന്നുമറിഞ്ഞുകൂട
തുറന്നിട്ട വാതിൽ ഇന്നുമടച്ചിട്ടില്ല
സ്നേഹഹൃദയംപോലെ തുറന്നുകിടക്കുന്നു –
ഒരുവീട്.