ലോകം കൊറോണയെ പേടിക്കുമ്പോൾ കൊറോണ സംശയമുള്ളവരെ ചികിൽസിക്കുന്ന ഐസൊലേഷൻ വാർഡിലാണ് ഈ ഇടെ ജോലി. എല്ലാവരെയും പോലെ ഊണും, ഉറക്കവും, ജീവനിൽ കൊതിയും ഉള്ളവരാണ് ഞങ്ങളും. റിസ്ക് ഉള്ളടത്താണ് ജോലി എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഇറങ്ങി തിരിച്ചിട്ടുള്ളത്. ഞാൻ ഉൾപ്പെടെയുള്ള ആരോഗ്യ വകുപ്പിലെ അനേകായിരം ജീവനക്കാർക്ക് ഇങ്ങനെ ആകാനെ പറ്റൂ. ജീവിതം ഒന്നേയുള്ളു അത് മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെട്ടില്ലെങ്കിൽ പിന്നെ എന്തർത്ഥം?..കവചങ്ങളണിഞ്ഞ് പടവെട്ടുകയാണ് നമ്മുടെ നാടിന് വേണ്ടി. ഞാൻ ഉൾപ്പെടുന്ന ആരോഗ്യ പ്രവർത്തകർ വിശ്രമമില്ലാത്ത ഓട്ടമാണ്. ആയതിനാൽ ഓരോർത്തരും സർക്കാറിന്റെയും, ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിക്കുക : ഒപ്പം നിങ്ങളുടെയൊക്കെ പ്രാർത്ഥനയും.
ഭയം വേണ്ട കരുതൽ മാത്രം..ജീവിതത്തിൽ ആദ്യമായാണ് ആശുപത്രിയിൽ ഞാൻ ഐസൊലേഷൻ വാർഡിൽ ജോലി എടുക്കെന്നെ. ഐസൊലേഷൻ വാർഡിന്റെ പടികടന്നെത്തുമ്പോൾ കുറച്ച് ദുഃഖവും സന്ദേഹവുമെല്ലാം ഉണ്ടായിരുന്നു. ക്രമേണ അതെല്ലാം മാറി. അത്രയേറെ ഹൃദ്യമായിരുന്നു അവിടുത്തെ അനുഭവങ്ങൾ. തമ്മിൽ മിണ്ടാൻപോലുമാകാതെ മാസ്കുകളും മുഖംമൂടികളും ‘കൊറോണ’യുടെ മറ്റൊരു കോണിലൂടെ നോക്കിയാൽ കാണാം ഒന്നു വിശ്രമിക്കാനോ നെടുവീർപ്പിടാനോ കഴിയാതെ ആരോഗ്യവകുപ്പിലെ( സ്റ്റാഫ് നേഴ്സ്, Dr മാർ, അറ്റൻഡന്റർമാർ ക്ലീനിംഗ് സ്റ്റാഫ് ) അങ്ങനെ കുറേപ്പേരെ.. നിരീകഷണത്തിലുള്ളവർ ഭയക്കേണ്ട കരുതലാണ് വേണ്ടത്.
കഴിക്കാൻ ഇഷ്ടമുള്ള ഭക്ഷണം സുലഭമായി ലഭിക്കും. മൊബൈൽ ഫോൺ ഉപയോഗിക്കാൻ കഴിയുന്നതിനാലും ‍ഡോക്ടർമാരുടേയും, നഴ്സുമാരുടേയും, അറ്റൻഡന്റർമാരുടെല്ലാം സ്നേഹപൂർവ്വമായ സാമീപ്യമുള്ളതിനാലും അതൊരു ഒറ്റപ്പെടലിന്റെ വാർഡാണെന്ന് അവർക്ക് തോന്നില്ല എന്നതാണ് സത്യം . ഗൾഫിൽ നിന്നും ആരെങ്കിലും നാട്ടിലെത്തിയാൽ ഉടനെ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിവരങ്ങൾ ധരിപ്പിക്കണം. വീട്ടുകാരുമായി സമ്പർക്കം പുലർത്താതെ കുറച്ച് ദിവസം ഒറ്റയ്ക്ക് കഴിയണം. ഏറെ വേദനിപ്പിക്കുന്നത് രോഗം ലക്ഷണങ്ങൾ ഉള്ളവർ പോലും ഉത്സവങ്ങളിലും കല്യാണ ചടങ്ങുകളിലും പങ്കെടുക്കുന്നു. സുഹൃത്തുക്കളെ നാം ശ്രദ്ധിച്ചില്ലാ എങ്കിൽ ഇവിടെയും ഇറ്റലി പോലെ ആവും.. ആവാതിരിക്കട്ടെ സർവ്വ ശക്തനോട് പ്രാർത്ഥിക്കാം.. ‘ഞങ്ങളെല്ലാവരും കൂടെ തന്നെയുണ്ട്. കൃത്യമായി നിർദ്ദേശങ്ങൾ പാലിച്ചാൽ നിങ്ങൾ കാരണം മറ്റാർക്കും രോഗം പകരില്ല . യാതൊരു ഭീതിയും വേണ്ട. ’സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ തീർച്ചയായും ഇതിനേക്കാൾ വലിയ വൈറസുകളെ നമുക്ക് തുരത്താനാകും. വ്യക്തിശുചിത്വം ഏറ്റവും അനിവാര്യമാണ്. കൂടാതെ രോഗലക്ഷണമുള്ളവർ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടുകതന്നെ ചെയ്യണം. അതല്ലെങ്കിൽ അവർമൂലം മറ്റുള്ളവരിലേയ്ക്ക് ബോധപൂർവ്വം രോഗം പടരാൻ ഇടയാകും. കൃത്യമായ പരിചരണത്തിലൂടെയും ചികിത്സയിലൂടെയും രോഗം മാറ്റാൻ കഴിയുമെന്നതിന് ഏറ്റവും വലിയ തെളിവാണ് ഒറ്റപ്പാലം ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിഞ്ഞ 200 ഓളം പേർ ഈ കാലയളവിൽ തന്നെ അസുഖം മാറി പോയ അനുഭവങ്ങൾ. കുറച്ച് നാൾ സമൂഹത്തിൽ നിന്നും മാറി നിന്നാലെങ്കിലും സുഹൃത്തേ പഴയപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്താം….
ജാഗ്രത..

By ivayana