രചന : മീറാ ബാനു
എന്താണ് പ്രണയം ? ആലോചിച്ചിട്ടുണ്ടോ നമ്മളൊക്കെ പ്രണയിച്ചവരാണ്. അല്ലെങ്കിൽ ഇന്നും പ്രണയിക്കുന്നവരാണ്..
എന്തായിരുന്നു നമ്മളിലെ പ്രണയം .
ആ പ്രണയത്തിൽ നമ്മളൊക്കെ
സാറ്റിസ്‌ഫൈഡ് ആയിരുന്നോ ?
എന്തൊക്കെയാണ് പ്രണയത്തിലെ മാനദണ്ഡങ്ങൾ എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാൻ നമ്മള് ശ്രമിച്ചിട്ടുണ്ടോ..
അടുപ്പം, അഭിനിവേശം, പ്രതിബദ്ധത എന്നിവയാൽ ചിത്രീകരിക്കപ്പെടുന്ന വികാരങ്ങളുടെയും പെരുമാറ്റങ്ങളുടെയും
ഒരു സെറ്റ്,. 👈 അതാണ് സിംപിൾ ആയി
പറഞ്ഞ പ്രണയം . അല്ലേ…?
ലാഭ നഷ്ട്ടങ്ങള് നോക്കാതെ ഉള്ള തിരിച്ചറിവ്
ഏറെക്കുറെ ഇങ്ങനേം പറയാം
അതിൽ പരിചരണം, അടുപ്പം, സംരക്ഷണം, ആകർഷണം, വാത്സല്യം, വിശ്വാസം എന്നിവയൊക്കെ ഉൾപ്പെടുന്നു.
പ്രണയത്തിന് അതിന്റെ തീവ്രതയില് വ്യത്യാസം കൊണ്ട് വരാൻ കഴിയും , മാത്രമല്ല
കാലത്തിനനുസരിച്ച് മാറാനും കഴിയും.
എനിക്ക് അവനെ /അവളെ ഇഷ്ട്ടാണ്
ഞങ്ങൾ പ്രണയത്തിലാണ് .
എന്താണ് ഞങ്ങളിലെ പ്രണയം എന്ന് മറ്റൊരാളെ കൺവിൻസ് ആക്കാൻ നമുക്ക് സാധിക്കാറുണ്ടോ ?
ഇല്ല എന്നതിന്റെ തെളിവുകളാണ് അറേഞ്ച്ഡ് മാരേജ്കളും പെട്ടന്നുള്ള ഡിവോഴ്സ്കളും.
എന്റെ അറിവിൽ പ്രണയം 2 തരത്തിൽ ഉണ്ടായിരുന്നു ..
1.ജീവിക്കാൻ തോന്നുന്ന നേരിന്റെ പ്രണയങ്ങളും
2 ജീവൻ എടുക്കുന്ന ഇന്നിന്റെ പ്രണയങ്ങളും
വിരൽ തുമ്പിൽ തൊടാൻ മോഹിക്കുന്ന പ്രണയങ്ങൾ ഉണ്ടായിരുന്നു.
ഒരുവേള ഒന്ന് കാണാൻ, മിണ്ടാൻ. ചേർന്ന് നിൽക്കാൻ കൊതിക്കുന്ന….
അക്ഷരങ്ങൾ പേപ്പറിൽ ചുംബിക്കുമ്പോൾ ജനിക്കുന്ന പ്രണയ ലേഖനങ്ങളുടെ മുഖചാർത്ത് ഉള്ള നാടൻ പ്രണയങ്ങൾ.
സ്വന്തമാക്കലല്ല വിട്ട് കൊടുക്കലും പ്രണയമാണെന്ന് പറഞ്ഞു തന്ന ഒരുപാട് ഹൃദയങ്ങൾ ഇവിടെവിടെയൊക്കെയോ ഉണ്ടായിരുന്നു..
ഇതൊക്കെ ജീവിക്കാൻ തോന്നുന്ന പ്രണയങ്ങളായിരുന്നു
ഇനി മറ്റൊന്ന് ഉണ്ട്..
ഇന്ന് കണ്ട് നാളെ മിണ്ടി നെക്സ്റ്റ് ഡേ നമ്പർ കൊടുത്ത്. അടുത്ത ദിവസം ഡേറ്റിംഗ്. കാട്ടി കൂട്ടലുകൾ അവയ്‌ക്കൊടുവിൽ ബെഡ് ഷെറിങ് ശേഷം ബ്രേക്ക് അപ്പ് .
ആഹാ ! ഇന്നിന്റെ പ്രണയങ്ങൾ കൂടുതലും ഇങ്ങനെയാണ്.
പ്രണയത്തിന് കാമം എന്നൊരർത്ഥം മാത്രം കൊടുക്കുന്ന
ഒരു നിമിഷം ആണെങ്കിൽ പോലും ചേർന്ന് നിന്നവരെ നിഷ്കരുണം കൊന്നും കത്തിച്ചും ഒഴുവാക്കിയും അടുത്ത ഇരകളിലേക്ക് കണ്ണെത്തിക്കുന്ന പുത്തൻ പ്രണയങ്ങൾ.
ഇനി മറ്റൊരു തലമുണ്ട്..മുകളിൽ പറഞ്ഞ 2 പ്രണയങ്ങളുടെയും ഒരു വെസ്റ്റേൺ രീതിയോട് ഉപമിക്കാവുന്ന . online പ്രണയങ്ങൾ.
സംഭവം പൊളിയാണ്
ആരാ എന്താ ഒന്നും അറിയൂല.
Misscall, Msg, whatsup, facebook, insta. ഇതൊക്കെയാണ് പ്രണയത്തിന്റെ ഇടങ്ങൾ….
സ്നേഹത്തിന്റെ പങ്കു വെയ്ക്കലാണ് പിന്നീട് അങ്ങോട്ട്… മെൻഷൻ, ടാഗ്, റിലേഷൻ. Etc,
ഞാനടക്കമുള്ള സ്ത്രീകൾ പ്രണയത്തിലാണ്… ഒന്നുകിൽ മറഞ്ഞിരിക്കുന്ന അക്ഷരത്തോട്. അല്ലെങ്കിൽ ശബ്ദത്തോട്. അതുമല്ലെങ്കിൽ എവിടേയോ മറഞ്ഞ മുഖത്തോട്……
ദിവസങ്ങൾ നീളുന്ന ചാറ്റുകൾ
മണിക്കൂറുകളുടെ സംസാരങ്ങൾ
നേരങ്ങളിലെ ആലസ്യങ്ങൾ
പ്രണയവും പരിപക്വനവും കൂടെ
പങ്ക് വെയ്ക്കലുകളും .
മനസ്സും ശരീരവും അവന്റെ ഉള്ളം കയ്യിൽ വച്ച് കൊടുത്തിട്ട് അവള് പറയും വിശ്വാസമെന്ന് .
എല്ലാത്തിനുമൊടുവിൽ
ഒരു ഡീആക്ടിവേറ്റിന്, ഒരു ബ്ലോക്കിന്, ഒരു ഡിലീറ്റിന് ഒടുവിൽ ആ സിം അങ്ങ് മാറ്റാം.
അതാണ് ആ പ്രണയത്തിന്റെ ആയുസ്സ് .
മറ്റൊരു പേരില് പിന്നെയും തളിർക്കുന്ന
പുതിയ പുതിയ പ്രണയങ്ങൾ……
കാമത്തിന്റെ മറ്റൊരു പേര് ഓൺലൈനിൽ പ്രണയം എന്ന് കൂടിയാണെന്ന് ഒരുപാട് ശബ്ദങ്ങൾ മൗനം കൊണ്ട് വിളിച്ചു പറയുന്നുണ്ടാകും.
ഓരോ അക്ഷരങ്ങളും ഓരോ തിരിച്ചറിവുകൾ ആണ് . പെണ്ണ് അവസരം ആണെന്നുള്ള തിരിച്ചറിവുകൾ… ആ തിരിച്ചറിവ് ഏറ്റവും അവസാനം മനസ്സിലാക്കുന്നതും
പെണ്ണ് തന്നെയാണ് ….
പിന്നീടും പ്രണയങ്ങൾ പുനർജനിക്കും.
മറ്റൊരു പേരില്. സാഹചര്യത്തില്….
അപ്പഴും അനുഭവങ്ങളും കേട്ടറിവുകളുമൊക്കെ
ഒത്തിരി പേര് ഇത് പോലെ എഴുതി തീർക്കുന്നുണ്ടാകും.. ..