രചന : വിനോദ്. വി. ദേവ്.
ഒരു ഭക്തിഗാനം .
പരമവിശുദ്ധിതൻ തിരു-
ശംഖംമുഴങ്ങുമ്പോൾ…
പടനായർകുളങ്ങര വാഴുന്ന ദേവ,
നറുകൂവളത്തിലപോലെ
നീ മാറ്റണേ…
പൂജയ്ക്കെടുക്കാത്ത
പൂവായൊരെന്നേ …! (2)( പരമവിശുദ്ധി തൻ )
മുപ്പുരവൈരേ നീ…
മുപ്പാരിനെക്കാത്തു
കാളകൂടംകുടിച്ചവനല്ലേ …!
കാലാരി നീ ..
കാളകൂടം കുടിച്ചവനല്ലേ …!
സ്വർന്നദിഗംഗയെ
കേശത്താൽ ബന്ധിച്ച ,
മൂർത്തിത്രയോത്തമനല്ലേ …!
കാമാരി നീ ..
മൂർത്തിത്രയോത്തമനല്ലേ …! (2)
( പരമവിശുദ്ധി തൻ )
വമ്പാർന്ന കാമനെ
തൃക്കണ്ണാൽ വേവിച്ച
തമ്പുരാൻ നാഥനല്ലോ ….!
പിനാകിനേ നീ
ഗിരികന്യാനാഥനല്ലേ ….! (2)
സവ്യസാചിയെക്കാത്ത ,
മാർക്കണ്ഡനെക്കാത്ത ,
ദക്ഷിണാമൂർത്തിയല്ലേ …!
പ്രഭോ നീ ,
ദാക്ഷായണീപതിയല്ലേ ….! (2)
തിരുമിഴി തുറന്നെന്നെ കാക്കണേ ദേവ !
പടനായർകുളങ്ങര വാഴുന്ന ദേവ …! ( 2 )
(പരമവിശുദ്ധി തൻ )