നീയെനിക്കൊരു തുറന്ന
പുസ്തകമാകണം
പുസ്തകത്തിനൊരു
പേരു വേണം ,
നീയും ഞാനുമല്ല
നമ്മളാൽ തീർക്കുന്ന
കഥകൾ
വേണം..

അക്ഷരങ്ങൾക്ക്
നൂറു ചന്തം വേണം ,
ആരും കാണാത്ത
വർണ്ണങ്ങളാൽ അവയെ
അണിയിച്ചൊരുക്കണം

നീ കാണാതെ,
മൗനങ്ങളിൽ
ഞാൻ ഒളിപ്പിച്ച
മഴച്ചാറ്റലുകൾ
വരികളിൽ കണ്ടേക്കാം

പിണക്കങ്ങളിൽ
കുത്തിവരച്ചും
തിരുത്തിയും
സന്തോഷങ്ങളുടെ
താളുകൾ പറിച്ചെറിഞ്ഞും
തുടർച്ചകൾ കാണാം

ഇടയ്ക്കെപ്പോഴോ
പെയ്തകന്ന് പോയ
മഴയും പിന്നെ തെളിഞ്ഞ
മഴവില്ലഴകുമുണ്ടാവും
പ്രണയ ഭാവങ്ങളും കാണാം …

സ്മരണകൾ
കോർത്തിണക്കി
പുരസ്ക്കാര ഭിത്തിയിൽ
തൂക്കിയിടുമ്പോഴും
വരികളിൽ നിന്റെ പ്രണയം
ഇറ്റുവീഴുന്നുണ്ടാവാം

Lisha Jayalal.

By ivayana