ലോകം മുഴുവന്‍ യുട്യൂബിനെ ഒരു വരുമാന മാര്‍ഗമായി കാണുന്നവരുടെ എണ്ണം ദിനം പ്രതിയെന്നോണം കൂടിവരികയാണ്. നിരവധി പേരാണ് വ്‌ളോഗിംങ് ഒരു സ്ഥിരം ജോലിയായി കണ്ട് വരുമാനം ഉണ്ടാക്കുന്നത്.
യുട്യൂബില്‍ നിന്ന് ലഭിക്കുന്ന കാഴ്ച്ചക്കാര്‍ക്ക് അനുസരിച്ച് വരുമാനവും യൂട്യൂബര്‍മാര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വരുമാനത്തിന് നികുതി കൊടുക്കേണ്ട എന്നതും വലിയ സാധ്യതയായിരുന്നു.എന്നാല്‍ ഇപ്പോഴിതാ യുട്യൂബില്‍ നിന്നുള്ള വരുമാനത്തിനും നികുതി ഏര്‍പ്പെടുത്തുകയാണ് ഗൂഗിള്‍. യു.എസിനു പുറത്തുള്ള കണ്ടന്റ് സൃഷ്ടാക്കളില്‍ നിന്നാണ് തുടക്കത്തില്‍ യു.എസ് ചട്ടം അനുസരിച്ച് നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.
യു.എസില്‍ നിന്നുള്ള വ്യൂസിന് ആണ് നികുതി നല്‍കേണ്ടത്. ഇന്ത്യയിലുള്ള ഒരു യുട്യൂബ് ചാനലിന് അമേരിക്കയില്‍ നിന്നുള്ള വ്യൂസില്‍ നിന്നുള്ള വരുമാനത്തിന്റെ 15 ശതമാനമായിരിക്കും നികുതിയിനത്തില്‍ നല്‍കേണ്ടത്.
ശരിയായ വിവരങ്ങള്‍ മേയ് 31നു മുമ്പ് സമര്‍പ്പിച്ചില്ലെങ്കില്‍ വരുമാനത്തിന്റെ 24% വരെ നികുതിയായി നല്‍കേണ്ടി വരും. ജൂണ്‍ മുതല്‍ യൂട്യൂബര്‍മാര്‍ക്ക് നികുതി ഈടാക്കും എന്നാണ് സൂചന.നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനും നികുതി നിര്‍ത്തലാക്കാനും ഒക്കെ യൂട്യൂബിന്റെ മാതൃ കമ്പനിയായ ഗൂഗിളിന് അധികാരമുണ്ടായിരിക്കും എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.