രചന : രാജേഷ്.സി .കെ ദോഹ ഖത്തർ
വല്ലാത്ത രസമാണ് മഴ
കപ്പയും മീനും
ചാറ്റൽ മഴയും
ഹോ എന്തൊരു സുഖമാണ്
ഈ കാറ്റും മഴയും
ആരവയറിൽ കൈ ചേർത്ത്
പ്രണയിനിയുമായ് ഉമ്മറത്തിണ്ണയിൽ
ചാറ്റൽ മഴയത്തു
ചേർന്നൊന്നിരുന്നാൽ
ഹോ എന്തൊരു സുഖമാണ്
ഈ കാറ്റും മഴയും
ചോർന്നൊലിക്കുന്ന വീട്ടിൽ
അച്ഛൻ പിടിച്ച ആ മൽസ്യ കറി
കൂട്ടി വെള്ളച്ചോറ് ഉരുട്ടാൻ
കൊതി കേറുന്നു ദൈവമേ
വല്ലാത്ത രസമാണ് മഴ
വേട്ടുവന്തറയിലെ
ചതുരക്കുളത്തിൽ
ആമ്പൽ പൊട്ടിക്കുവാൻ..
മഴവേണം ദൈവമേ
പോത്തുകൾ നുകവുമായ്
കരിവലിച്ചു പോകുന്ന
കാഴ്ച മറക്കുവാൻ
പറ്റില്ല മക്കളെ
എന്തു ഭംഗി ആയിരുന്നു….
ഉഴുതുമറിച്ചിട്ടു,
ചാണകവും തോലും,
ഇട്ടിട്ട് കോൽമരം ഇട്ടുനിരത്തി…
ഞങ്ങൾ ഉണ്ടാക്കുമാ ചേറിന്,
ചേറിൽ ചക്കിയമ്മ.
ഉണ്ണിയാർച്ചേടെ
പാട്ടും പാടി ചാറ്റൽ,
മഴയത്ത് ഓല കുടക്കടിയിലായി,
ഞാറു നടും.
ഞങ്ങൾ കുട്ടികൾ.
വയലിൽ ആ ചേറിൽ,
പൂന്തു വിളയാടിയിരിന്നു.
എത്ര വരാലിനെ,
പിടിച്ചു പൊരിച്ചു തിന്നു..
കറി വച്ചു… ഞങ്ങൾ..
എരിവും പുളിയും ചേർത്ത്,
എല്ലാം പോയിദൈവമേ..
ചക്കിയമ്മ ഇല്ല..
കൃഷി ഇല്ല.. ഉണ്ണിയാർച്ചയില്ല,
എല്ലാം നിർത്തി.
എല്ലാം കഥയായി,