രചന : സുരേഷ് ബി ഭാസ്‌കരൻ.
കോണടർന്നൊരാസ്ലേറ്റിലായ്
ഒടിഞ്ഞുനുറുങ്ങിയ
കല്ലുപെൻസിലാൽ
ഞാൻകോറിയസ്വപ്നമിന്നും
പിൻതുടർന്നീടുന്നു
ഇന്നുംപിടയുന്നൊരുസത്യമായ്
ഏറെമായ്ച്ചൊരുമഷിത്തണ്ടിനാലെങ്കിലു
മിന്നുംമായാത്തൊരോർമ്മയായ്
കാലമേനിൻ്റെ കളിവഞ്ചിയിലിന്നു
മേകനായ് തുഴയുന്നുസ്വപ്നതീരത്തിലേക്ക്
പ്രണയമേനീപകർന്നസ്നേഹച്ചൂടി
ലുരുകിയൊലിച്ചവനല്ലോഞാൻ
പ്രാണൻപിടഞ്ഞുമറഞ്ഞുനീപ്രണയമേ
പ്രാർത്ഥനകേട്ടതില്ലൊരുശക്തിയും
പ്രാപിച്ചുചേരാൻകൊതിച്ചുനാം
പ്രപഞ്ചമതിൻതിരികെടുത്തി
വാനത്തിലുദിച്ചതാരകംനീ
വാതായനങ്ങൾതുറന്നതില്ലൊട്ടുമേ
വാദ്യമേളങ്ങൾതീർത്തതില്ല
വാനത്തിലായ്തെളിയുന്നുദൂരെനീപ്രണയമേ.