രചന : സുബിൻ കൈപ്പുള്ളി.

അക്കത്തിലേറിടാൻ
ചിത്രം വരച്ചിടാൻ
ആദ്യ പടവായി
കല്ലുപെൻസിൽ
സൂക്ഷ്മതയോടെന്റ
കുഞ്ഞനാം പെട്ടിയിൽ
കാത്തുസൂക്ഷിച്ചു ഞാൻ കല്ലുപെൻസിൽ
അക്കങ്ങളൊക്കെയും
കുത്തിക്കുറിച്ചുഞാൻ
അക്ഷരമൊക്കെ വരച്ചു വച്ചു
അന്നെന്റെ നെറ്റിയിൽ കളിയോടെ കുറി തൊട്ടു
ചന്തമോടുള്ളോരാ കല്ലുപെൻസിൽ
ആരുമയോടന്നു ഞാൻ
പൊട്ടിച്ചടർത്തി ഏകി നൽ
സൗഹൃദവാടികൾക്ക്
നേടിഞാനങ്ങനെ സഹോദര്യത്തിലെ
പങ്കിട്ടെടുക്കുന്നൊരാത്മസുഖം.

By ivayana