മറന്നൂ മനതാരിൽ മനിതൻ
രാഗദ്വേഷങ്ങളാം മഹാവിപത്തിനെ,
മഴയായ് പേമാരിയായ് ഹൃത്തിനെ തന്നെ
വേട്ടയാടിയ പ്രളയമഹാമാരിയെ…!
ദിനങ്ങൾ വെള്ളത്താൽ മൂടപ്പെട്ട
പകലുകളും രാത്രികളും
വെറുക്കപ്പെട്ട ദിനങ്ങൾ
കൊഴിഞ്ഞു പോയതും,
ആരാനും വന്നൊരാ ജീവിതങ്ങൾ
കടലിൻ മക്കളാൽ , ആട്ടിത്തെളിക്കാൻ
വിരുന്നുവന്നതും, മറന്നുപോയോ.. !
കോരിനിറച്ച രാപ്പകലുകളിൽ
അംബരചുംബികളാം ദേവാലയങ്ങളിൽ
മനസ്സുകൾ ഒളിപ്പിച്ചതും
നമ്മൾ മറന്നിരിക്കുന്നൂ….!
ഇനിയും വരാനിരിക്കുന്ന പകലുകളിൽ
വിപത്തായ് പിറക്കാനിരിക്കും
മഴയാം മാരികൾ വന്നെത്തുമെന്നു പുലമ്പുന്നൂ കാലാവസ്ഥാ നിരൂപണമെന്ന വൈറസുകൾ… !
വന്നുനിന്നൂ ചിരിക്കുന്നൂ
മുല്ലപ്പൂവിൻ സുഗന്ധവാഹിയാം കൊറോണയാം കോവിഡ് വൈറസ്.
വന്നവഴിയെ പറഞ്ഞയക്കാൻ കൈകോർക്കുന്നൂ നമ്മൾ
മാലാഖമാർ നിരന്നെത്തി നിൽക്കുന്നൂ
അതി ജാഗരൂകരായ്… !
നിലനില്പിൻ ആധാരരൂപികളായ്
നീർദോഷ പിശാചുക്കൾ,
കാണാമവരെ
നിന്നു തിരിയേണ്ടും കാലങ്ങളിൽ… !
ചീനയാം നുണകൾ
മഹാമേരുക്കൾ നിറഞ്ഞതാം
ചൊല്ലുകളിൽ ലോകം തരിച്ചീടുന്നു,
ചില നേരമ്പോക്കുകളിൽ ജ്വലിക്കുന്നൂ,
ചിന്തകൾക്കപ്പുറം തിരിഞ്ഞുനോക്കിക്കൊണ്ട്… !
നേടും നമ്മൾ മനുഷ്യജാതികൾ,
തേടും അതിജീവനത്തിനായ്
പ്രതിരോധമാം രേണുക്കൾ,
തകർന്നീടാതെ അതിപോരാട്ടവീര്യത്തോടെ
ക്ഷണികമാം കാലങ്ങൾക്കുള്ളിൽ… നിമിഷമേ. !
*****0*****
ബിനു. ആർ.