AstraZeneca Covid Vaccine സ്വീകരിച്ചവരിൽ രക്തം കട്ട പിടിക്കുന്നയെന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ വാക്സിൻ വിതരണം നിർത്തിവെച്ച് യുറോപ്യൻ രാജ്യമായ സ്വീഡൻ . കഴിഞ്ഞ ദിവസം ഇറ്റലി , സ്പെയിൻ ,ഫ്രാൻസ് , ജർമ്മനി എന്നീ രാജ്യങ്ങളും വാക്സിൻ വിതരണം നിർത്തിവെച്ചിരുന്നു. ആസ്ട്രസെനെക്കയുടെ വാക്സിൻ വിതരണം നിർത്തിവെക്കുന്ന ഏറ്റവും വലിയ രാജ്യമാണ് സ്വീഡൻ.
ഒരു മുൻകരുതൽ എന്ന് കരുതി മാത്രമാണ് വാക്സിൻ വിതരണം നിർത്തിവെച്ചിരിക്കുന്നതെന്ന് സ്വീഡനിലെ ചീഫ് എപ്പിഡെമോളജിസ്റ്റ് ആൻഡേഴ്സ് ടെഗ്നെൽ പ്രസ്ഥാവനയിലൂടെ അറിയിച്ചു.
ഡെന്മാർക്കിൽ സംഭവം റിപ്പോർട്ട് ചെയ്തതിന് ശേഷം നേരത്തെ ഏഴോളം രാജ്യങ്ങൾ ആസ്ട്രസെനെക്കയുടെ കോവിഡ് വാക്സിൻ വിതരണം നിർത്തിവെച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടിന് ആധികാരികമായി തെളുവുകളില്ലെന്ന് ആസ്ട്രേസെനെക്കയും യുറോപ്യൻ റെഗുലേറ്റേഴ്സും അറിയിച്ചു. നേരത്തെ ലോകാരോഗ്യ സംഘടനയും യുറോപ്യൻസ് മെഡിസിൻസ് വാച്ച്ഡോഗും വാക്സിൻ സുരക്ഷിതമാണെന്ന് അറിയിച്ചിട്ടുണ്ട്.
യുറോപ്യൻ മെഡിസിൻ ഏജൻസിയുടെ തീരുമാനം അനുസരിച്ചാകും വിതരണം വീണ്ടും ആരംഭിക്കണോ എന്ന് തീരുമാനിക്കുകയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. ആസ്ട്രസെനെക്ക വാക്സിൻ വിതരണം താൽക്കാലികമായി നിർത്തി വെക്കുകയാണെന്നും ബാക്കി തീരുമാനങ്ങൾ ഇഎഎയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നാണ് മാക്രോൺ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇറ്റലി മുൻകരുതിലിന്റെ ഭാഗമായിട്ടാണ് വാക്സിൻ വിതരണത്തിന് താൽക്കാലികമായി വിലക്കേർപ്പെടുത്തിയത്.
അതേസമയം ഓസ്ട്രിയ വാക്സിന്റെ വിതരണവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുയാണെന്ന് അറിയിച്ചു. എല്ലാം പൊതംസംഘടനകൾ വാക്സിൻ സുരക്ഷിതമാണെന്നാണ് അറിയിച്ചിരിക്കുന്നത്.