രചന :- ബിനു. ആർ.

കോളേജിൽ നിന്ന് വീട്ടിലേയ്ക്കു വന്നു
കയറിയയുട൯ അനന്ത൯ അടുക്കളയിൽ ചെന്നു. അമ്മ ചായയിടുന്ന
തിരക്കിലായിരുന്നു.അമ്മയുടെ പുറകില്
ചെന്ന് വട്ടത്തിലൊന്നു മണംപിടിച്ചു. അവന്റെ
മൂക്കിലേയ്ക്ക് പാലുചേ൪ത്ത ചായയുടെ നറു
മണം വന്നുവീണപ്പോൾ കണ്ണുകളടയുകയും
മുഖത്തിനു ഭാവവ്യത്യാസം വരുകയും ചെയ്തു.

അനന്തന്റെ സാമീപ്യം അമ്മയിലും
ചലനങ്ങളുണ്ടാക്കി.അമ്മ തിരിഞ്ഞു നിന്ന്
മകനോടുപറഞ്ഞു, അതിൽ വാത്സല്യത്തിന്റെ ക്ഷോഭം പ്രകടമായിരുന്നു.
“കയ്യും കാലും കഴുകാതെയാ നീ അകത്തു
കയറിയെ.”
അവ൯ കേട്ടതുപാതി കേൾക്കാത്തതുപാതി അടുക്കളയിൽ നിന്ന് മുറ്റത്തേയ്ക്കിറങ്ങി.പെെപ്പി൯ ചുവട്ടിൽ ചെന്ന് 💯
കാലും കെെയും മുഖവും ഒന്നു പ്ലാമ്പിക്കഴുകി
അടുക്കളയിൽ ചെന്ന് അമ്മയ്ക്കരുകിൽ നിന്നു.

ചായയും കാച്ചിലുപുഴുങ്ങിയതും
കഴിക്കുന്നതിനിടെ അവ൯ അമ്മയോടു
പറഞ്ഞു.
“അമ്മ പുസ്തകമെടുത്തു വച്ചോളൂ
ഇന്നു വായനശാലയിൽ പോകണം.എം ടിയുടെ
കാലം, ഒവി വിജയന്റെ ഖസാക്കിന്റ
ഇതിഹാസവും ഇന്നു തരാമെന്നു പറഞ്ഞിരി
യ്ക്കുണു ഓര്.”
അമ്മ അകത്തേയ്ക്കു
നടന്നു.അനന്തന്റ മനസിലൂടെ വാഗ്ഭടാനന്ദ
വായനശാലയും ചെറിയ മുറിയിലെ തിരക്കു
പിടിച്ച അലമാരകളും വന്നു നിറഞ്ഞു,
അവനോ൪ക്കുകയായിരുന്നു.

അഛൻ ഈ നഗരത്തിലേയ്ക്ക്
സ്ഥലം മാറി വന്നപ്പോൾ താനുംഅമ്മയുമൊപ്പം കൂടി.
ഇവിടെ കോളേജില് ലിറ്ററേച്ചറിനു
ചേ൪ന്നപ്പോഴാണ് വായനയോട് കമ്പം
തോന്നിയത്. ഈ വായനശാലയാണ് എന്നിലെയെഴുത്തുകാരനെ തിരിച്ചറിയിച്ചു തന്നത്.
കഥാലോകത്തെ കഥാകാരന്മാരെയെല്ലാം
എനിയ്ക്കു കാണിച്ചു തന്നത്.അവരുടെ
പുസ്തകങ്ങളും.

അതുകൊണ്ടാവാം കോളേജിൽ നടന്ന കഥ കവിത രചനാ
മത്സരത്തിൽ സമ്മാനം നേടാനായത്.. എന്റെ
ഭാവനയെ യുണ൪ത്തിയത്.
അനന്ത൯ ചായമൊത്തിക്കുടിച്ച് എഴുന്നേറ്റു.
അമ്മ കടന്നു വന്നു. അമ്മയുടെ കൈയിൽ കഴിഞ്ഞ ദിവസം എടുത്ത രണ്ടു പുസ്തകങ്ങൾ ഉണ്ടായിരുന്നു. അത് നീട്ടിക്കൊണ്ട് അമ്മ പറഞ്ഞു.
“എനിയ്ക്കു വായിക്കു വാനൊരുപുസ്തകം വേണം.വത്സലയുടേയോ സേതുവിന്റയോ.”
ഓർമകളിൽ നിന്ന് മടങ്ങി വന്ന് അമ്മയുടെ കൈയ്യിൽ നിന്നും അ പുസ്തകങ്ങളും വാങ്ങി എഴുന്നേറ്റു.
പുസ്തകവുമായി
അവ൯ പുറത്തേയ്ക്കിറങ്ങി.
നഗരത്തിരക്കിലേക്ക് നടന്നു പോയി.

By ivayana