രചന : വിപിൻ ദാസ്

ച്ചിരി പഴേ നാട്ടുഭാഷക്കവിതേണ്..

ന്തൂട്ട് കതയണ്ട്യേന്നമ്മാമ്മ ചോയിച്ചപ്പൊ
പയ്യാരാ കീച്ചിപ്പുണ്ട് മ്മള് ചിറിവെട്ടി
തൊയിരല്ല്യാന്‍റെമ്മാമ്മേ
എയിതരല്ല്യാന്‍റെമ്മാമ്മേ
കതയപ്പടി പര്‍ഞ്ഞാ തീരോന്ന്യ്ക്ക്
ഒതയപ്പടി നെര്‍ഞ്ഞാ പോരുന്നോയ്ക്ക്
മ്മള് സിതിപോയോണക്കം കുത്തിരിപ്പായി
അമ്മാമ്മ മൂക്കിലാവെരലും വെച്ചിരിപ്പായി
വേലായി പൊതുക്ക്ണ്ടറീ നെന്നെ
ണ്ട്ന്‍റെമ്മാമ്മേ, നടൂലും ചിറീലും
കള്ളാ മോന്ത്യാ ഭള്ളാ വരൊള്ളോ
പിള്ളേരേനേമെന്നീം കീറ്യാക്കൊള്ളോ
ന്തണ്ട്യേ നെന്‍റെ കൈയാ ചീഞ്ഞാര്‍ന്നോ
ല്ല്യാമ്മാമ്മേ, ചെരവോണ്ട് പെരുത്തു
ന്നിട്ട്ന്‍റെ പെണ്ണെ
ന്നിട്ട്ന്റെമ്മാമ്മേ
തലേല് പൊട്ടല്
തലേല് ആകല്
വെയ്ക്കില്ല്യാന്നായട്ക്കണൂ
വെയ്ത്തപ്പാന്നായ്‌ട്ക്കണൂ..
നെന്റെ വിതിണ് പെണ്ണെന്നമ്മാമ്മ കീറീറ്റി
അല്ലന്‍റെമ്മാമ്മേ അത് ന്റെ വഴീണ് ഞാന്തൂറ്റി.
പെണ്ണ്‍ച്ചാ തനിപ്പെണ്ണന്നേന്നും
ങ്ങട്ട് ചീച്ചലാങ്ങട് പെറ്റില്ല്യാന്നും
നിയ്യ് വെളഞ്ഞല്ലറീന്നാമ്മമ്മ പല്ലാട്ടി
പിന്നില്ല്യേന്ന്‍മ്മള് തിരുചിറിയും കാട്ടി.

By ivayana