☆അമിത്രജിത്ത്.●

നിണത്തുള്ളികളെ അവൾക്ക് ഭയമായിരു ന്നു. ആ ചുവന്ന നിറം, ഭീതി ദ്യോതിപ്പിക്കു ന്ന മണം, സ്മൃതിപഥങ്ങളിൽ ആദ്യമായവ ളെ പുൽകിയതും ഈ രക്തകണങ്ങളുടെ മണം തന്നെയായിരുന്നു. പിച്ച വെയ്ക്കുന്ന നാളുകളിലെന്നോ വലതു കൈവിരൽ അ റുത്തു കളഞ്ഞ വാക്കത്തിവായിൽ പരന്ന ചുവന്ന ദ്രാവകം. ആഞ്ഞടിച്ച കൈത്തണ്ട യിൽ അമ്മയുടെ രക്തം പുരണ്ടപ്പോൾ, വാ ക്കത്തിയും കൈയും കൈലിയിൽ തുടച്ചു താലിച്ചരടും കയ്യിൽ കോർത്ത് അയാൾ മ റഞ്ഞകന്നു. ആ ദ്രാവക മണമവളിൽ ഭീതി യുടെ നിമിഷങ്ങൾ തീർത്തു. ആ നിറം, മണം, അവൾക്കൊരു പേടി സ്വപ്നമായി മാറി.

കാലം, ഘടികാര സൂചികളെയും കൊണ്ട് പറന്നകന്നപ്പോൾ, പ്രായത്തിന്റെ തെളിവു മായി വീണ്ടുമൊരുവേള ആ ദ്രാവകം വന്ന തറിഞ്ഞപ്പോൾ അവൾക്കല്ല, അമ്മയുടെ കണ്ണുകളിൽ ഭീതി ജനിക്കുന്നത് അവളറി ഞ്ഞു. നിശയുടെ നിശബ്ദതയിൽ ഒറ്റ മുറി വീടിന്റെ ഉറപ്പു ലേശം പോലുമില്ലാത്ത കത കിനെ ഭയന്ന് ആ അമ്മയുടെ കണ്ണുകൾ ഉ റക്കം മറന്ന് അവൾക്ക് കാവലിരുന്നതിനെ സ്വയം ശപിച്ചു.

വീണ്ടുമൊരിക്കൽ ആ ദ്രാവകം, അവളെ തോൽപ്പിക്കുന്നതായ സത്യം അവൾ തിരി ച്ചറിഞ്ഞു. അമ്മയുടെ മൂക്കിൽ നിന്നും വാ ർന്ന് ഒലിച്ച നേരത്തായിരുന്നു. ചുവന്ന ക ണ്ണുകളുള്ള, കണ്ണിൽ ചോരയുടെ അംശവും തീണ്ടാത്ത കഴുകന്മാർ ചുറ്റും നിരന്നപ്പോൾ അവളുടെ നശിച്ച ചുവന്ന തുള്ളികൾ അവ ളെ ചതിച്ചു.

ഒടുവിൽ, ഭീതിയുടെയും വെറുപ്പിന്റേയും ലാ ഞ്ചന സമ്മാനിച്ച ആ ചുവന്ന ദ്രാവകത്തെ ഉപേക്ഷിക്കുവാൻ അവൾ തീരുമാനിച്ചു.

ഞരമ്പിൽ നിന്നും വാർന്നൊലിക്കുന്ന രക്ത ത്തുള്ളികൾ കണ്ട് ആദ്യമായും അവസാന മായും അവൾ ശ്വാസമയച്ചു !!

By ivayana