രചന : ബിന്ദു വിജയൻ, കടവല്ലൂർ.
മാറാത്തവ്യാധിയും തീരാത്തവ്യഥയുമായ്
നീതന്നസ്വപ്നവും നീതന്നഓർമ്മയും
ഇടനെഞ്ചിലേറ്റിഞാൻ
വിടവാങ്ങിടുമ്പോൾ
ഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോ
കനൽവെന്തവഴിയിൽ
കനിവിനായ്‌കേഴുമ്പോൾ
വറ്റിവരൊണ്ടൊരാ അധരത്തിൽ
സ്നേഹനീരിറ്റിച്ചു നീതന്ന ജീവൻ
പൊലിയുമ്പോൾ ഒരുതുള്ളി
കണ്ണീർ പൊഴിച്ചീടുമോ
നീയെൻകരംപിടിച്ചഗ്നിയെച്ചുറ്റി,
താലിച്ചരടിനാൽ കോർത്തൊരുബന്ധം
താങ്ങായ്‌ത്തണലായ് പരസ്പരം
നിന്നെതനിച്ചാക്കിയാത്രയാകുമ്പോൾ
ഒരുതുള്ളികണ്ണീർപൊഴിച്ചീടുമോ
ചിതയിലെടുത്തെന്നെ അഗ്നിവിഴുങ്ങുമ്പോൾ
നിന്റെസ്നേഹംലയിപ്പിച്ച
ഹൃദയവും അസ്ഥിയും കനലായിമാറുമ്പോൾ,
ഒടുവിലൊരുപിടി ചാരമായ്‌ത്തീരുമ്പോൾ
ഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോ
ഒരുകുഞ്ഞുതാരമായ് നിന്നെയും
നോക്കിയങ്ങാകാശവീഥിയിൽ നിന്നിടുമ്പോൾ
നോക്കീടുമോനീ എന്നെ നോക്കീടുമോ
ഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോ……