9 മേഖലകളില്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. കുടിയേറ്റ തൊഴിലാളികള്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, തെരുവോര കച്ചവടക്കാന്‍ അടക്കമുളളവര്‍ക്ക് പ്രാധാന്യം നല്‍കിയാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്ത് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതോടെ രാജ്യത്ത് എവിടെ നിന്നും റേഷന്‍ കാര്‍ഡ് ഉളളവര്‍ക്ക് ഭക്ഷ്യധാന്യം വാങ്ങാന്‍ സാധിക്കും. 2021 മാര്‍ച്ചോടെ ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. മൂന്ന് മാസത്തിനകം രാജ്യത്തെ 67 കോടി ആളുകള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭ്യമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഓഗസ്റ്റിൽ 67 കോടി റേഷൻ കാർഡുകളാണ് മാറ്റുക.ഇത് കൂടാതെ കൂലിയിൽ തുല്യത ഉറപ്പാക്കാൻ ഒരിന്ത്യ ഒരു കൂലി എന്ന പദ്ധതിയും കേന്ദ്ര സർക്കാർ നടപ്പിലാക്കും. സമസ്ത തൊഴിൽ മേഖലകളിലും മിനിമം കൂലി ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും മിനിമം കൂലി ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരും. പ്രാദേശിക അടിസ്ഥാനത്തില്‍ കൂലിയില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കും. ദേശീയ അടിസ്ഥാന വേതനം എന്ന സങ്കല്‍പ്പം സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും കേന്ദ്ര ധനമന്ത്രി