രചന : ഗീത മന്ദസ്മിത✍️

ഏകാന്തതയുടെ അഗാധമാം തമോഗർത്തങ്ങളിൽ
ദിശയേതെന്നറിയാതുഴലും നിശാപക്ഷിപോൽ
ഞാനലഞ്ഞൊരാ ദിനരാത്രങ്ങളിൽ
എനിക്കു കൂട്ടായ്‌ വന്നതീ അക്ഷരക്കൂട്ടുകൾ, കൂട്ടായ്മകൾ,
അവരേകിയ അക്ഷരച്ചെപ്പുകൾ, അതിൻ നുറുങ്ങു വെട്ടങ്ങൾ..!
മനസ്സിലുള്ളതൊരു താളിലേക്കും, താളിൽ കിടപ്പതു മനസ്സിലേക്കും
കുറിച്ചിടാനായ്, നുകർന്നിടാനായ്, മഹത്വമേറുന്നൊരുപാധിയായി
മനുഷ്യലോകത്തിനു വരദാനമായി,പാർന്നു തന്നതീ അക്ഷരങ്ങൾ
സംസാരമെല്ലാം പകർത്തുവാനും, സംസ്കാരങ്ങൾ പകരുവാനും
സംസാരസാഗരം നീന്തുവാനും, സ്വാന്തനമേകി പുണരുവാനും
സംശയമെന്യേ കൂട്ടായ് വരും, സമ്പന്നമായൊരീ അക്ഷരങ്ങൾ
സൗന്ദര്യമേറും അക്ഷരങ്ങൾ, സംശയമില്ലതിൽ തെല്ലുപോലും
അക്ഷരക്കൂട്ടങ്ങളൂർജ്ജമാക്കി അക്ഷരലോകത്തിൻ തേർ തെളിക്കാം
അക്ഷരമായുധമാക്കിയെന്നാൽ അടിമകളാകാതെ മുന്നേറിടാം
അറിവിന്നക്ഷയ ഖനികൾ നേടാം, നീന്തിടാം അക്ഷരസാഗരങ്ങൾ
അക്ഷരത്തിൻ കൂട്ടു നേടിടാത്തോർ അടിതെറ്റി, വഴിതെറ്റി അടിപതറാം
അക്ഷരത്തെറ്റുകൾ പറ്റിയെന്നാൽ അറ്റു പോം രക്തബന്ധങ്ങൾ പോലും..!

By ivayana