രചന : ഷിബു കണിച്ചുകുളങ്ങര.

മുന്നിലേ തടസ്സമത് ഗർവ്വിനാൽ തുടച്ചുനീക്കി
എന്റെ പിന്നിലായ് ഗമിക്കുന്നവൾ
പൂത്ത ചെമ്പകപ്പൂമരം പോലെ മേംപൊടിഭംഗിയും
പ്രണയ മർമ്മരങ്ങളിൽ ഊയലാടി ഞങ്ങൾ
മത്ത്പിടിക്കുംവരേ പല പല ലീലകളിലാറാടി
പല പല വേഷങ്ങളിഞ്ഞവർ തീണ്ടാപ്പാടകലെ നിർത്തി
അവരുടെവേഷ്ടികളിയാനാജ്ഞയും
കൊതിപൂണ്ടു വന്നു പിന്നേയുമവർ
അവർ തൻ മൂല്യങ്ങളേ കൂട്ടുപിടിക്കുവാൻ പലവിധ
വേഷങ്ങളിൽ കരുവാക്കാൻ പണിപ്പെട്ടു
എന്നിട്ടും പ്രേമലോലരായ് ഞങ്ങളേ കണ്ടതാം
കരിങ്കണ്ണ് ചിതറി അവർ കരഞ്ഞു മറഞ്ഞു
സീമന്തസിന്ദൂരം പങ്കിലമാകാതെ ഇത്യം
പ്രേമകാമ ലീലകളിലാറാടി എല്ലാത്തിനേയും വെന്ന്ദിനചര്യകൾ സന്തോഷംകൊണ്ടാടുന്നു.

ഷിബു കണിച്ചുകുളങ്ങര.

By ivayana