വാസുദേവൻ കെ വി.
എഴുത്തുകാർക്കും, കലാപ്രവർത്തകർക്കും പ്രതിബദ്ധത വേണ്ടത് അവനവനോട് തന്നെയാണ്. അടിസ്ഥാനപരമായ. ഇവർ സമൂഹത്തിന്റെ സൃഷ്ടിയാണ്. അതിനാൽ തന്റെ സ്വത്വത്തോടു തന്നെ പ്രതിബദ്ധനാകുന്നവർക്ക് സമൂഹത്തോടും പ്രതിബദ്ധത പുലർത്തനാവും.
അനീതികൾക്കെതിരെനെറികേടുകൾക്കെതിരെ മാധ്യമത്തിലൂടെ കലഹിക്കേണ്ടവരാണിവർ. റോൾ മോഡലുകൾകാലിക മൂല്യച്യുതി ഇവരെയും. സ്ഥാനമാനങ്ങൾക്കും, പണത്തിനും വേണ്ടി ഇവർ പടികളിറങ്ങുന്നു. സമൂഹം ആശങ്കയോടെ ചർച്ച ചെയ്ത പല വിഷയങ്ങൾക്കും ബോധപൂർവം മൗനം കൊണ്ടിരുന്നവർ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പക്ഷംചേരുന്ന ദുരന്തകാഴ്ചകൾ..!! ഇളകുന്നത് ആരാധക മനസ്സുകളിലെ സ്ഥാനം…
എഴുത്തിന്റെ തൂലിക മടക്കി വെച്ച് പണം കൊയ്യാൻ ഫാഷന്‍ റാംപുകളിലേക്ക് നടന്നടുത്ത ഒരു എഴുത്തുകാരന്‍. നൊബേല്‍ പുരസ്‌കാരസാധ്യതാ പട്ടികയില്‍ പലതവണ മുന്നിലെത്തിയ ജാപ്പനീസ് എഴുത്തുകാരൻ ഹാരുകി മുറകാമി. “പെൺ സാമീപ്യമില്ലാത്ത പുരുഷന്മാർ” അദ്ദേഹത്തിന്റെ ശ്രദ്ധെയ കഥകൾ. ഉദാത്ത പ്രണയകഥകളിലൂടെ വായനക്കാരെ ആകർഷിച്ച മുറകാമി . നിസ്സീമ രതികാമനാ വിസ്മയങ്ങളെ വാക്കുകളിൽ ആഘോഷിച്ച അദ്ദേഹത്തിന് ചിലർ ചാർത്തിയത് ‘സദാചാര വിരുദ്ധന്‍’ എന്ന അരുമപ്പേര്. സ്വതന്ത്രജീവിതത്തിന്റെ സ്വപ്നലാവണ്യത്തെ ഹൃദയാക്ഷരങ്ങളില്‍ പകര്‍ന്ന അരാജകവാദി. പുസ്തകങ്ങളിലൂടെ പരിചിതനെങ്കിലും ഗോപ്യം അദ്ദേഹത്തിന്റെ സ്വകാര്യതകൾ. അദ്ദേഹമാണ് ഫാഷന്‍ ഡിസൈനിങ് സ്ഥാപനവുമായി സഹകരിച്ച് തന്റെ മുദ്രകൾ പതിച്ച് ട്രേഡ്മാര്‍ക്കായ ടി ഷര്‍ട്ടുകളുടെ വില്‍പനയ്ക്കിറങ്ങുന്നത്.
മുറകാമി ടി ഷര്‍ട്ടുകള്‍ 8 ഡിസൈനുകളില്‍ . എഴുത്തുകാരന് ഏറ്റവും പ്രിയപ്പെട്ട ജീവിത സന്ദര്‍ഭങ്ങളാണ് ഷര്‍ട്ടുകളില്‍ പ്രിന്റ് . പൂച്ച, പക്ഷി, സംഗീത റെക്കോര്‍ഡുകള്‍, മദ്യശാലയില്‍ കാത്തിരിക്കുന്ന ഏകാകികളായ പുരുഷന്‍മാര്‍… ബ്രാന്‍ഡിന്റെ പ്രചാരണത്തിനുവേണ്ടി പരസ്യ പ്പലകയായി എഴുത്തുകാരൻ മാറുമ്പോൾ വായന തന്നെ അബദ്ധം എന്ന നിഗമനത്തിലെത്തുന്നു പ്രബുദ്ധ ഭാഷാസ്നേഹികൾ.
ചുള്ളിക്കാടിന്റെ മുഖം സെല്ലുലോയ്ഡ് ചലനചിത്രങ്ങളിലൂടെ പുത്തൻ തലമുറക്ക് പരിചിതം.. തീക്ഷ്ണതയേറിയ ആ കവിവാക്യങ്ങൾ അരികുവൽക്കരിപ്പെട്ട്…
പ്രണയകഥാ കവിതകൾ കുറിച്ചിട്ട സുധീഷേട്ടനും , പിന്നെ ഭൂതകാലകുളിരും, ആരാച്ചാരുമൊക്കെ ഇനി ഫാഷൻ റാമ്പുകളിൽ നമ്മുടെ കാഴ്ച്ചാനുഭവമാവാതിരിക്കട്ടെ.. പ്രത്യാശിക്കാം..