രചന : രാജൻ അനാർകോട്ടിൽ ❤️
നോവുന്ന
ബാല്യകാലത്തിൽ
പിടയുമെൻ
മോഹങ്ങൾ
വഴിപിരിഞ്ഞൊരാ
ഇടനാഴിയിൽ…
കനലൂർന്നുവീണ
കണ്ണീർക്കണങ്ങളാൽ
മിഴികളിന്നും
ചുട്ടുനീറുന്നു..!
ഊതിക്കാച്ചി
പതംവന്നൊരെൻ
ജീവിതക്കോണിലെ
ഓർമ്മകളുടെ
ക്ലാവ്പിടിച്ച
ഓട്ടുരുളിയിൽ…
ഒടുവിലെ
ശ്വാസത്തിൻ
മിഴാവ്
ചിലമ്പുന്നു…!