കോവിഡിന് വാക്സിൻ കണ്ട് പിടിച്ചതിന് പിന്നാലെ ലളിതമായ രീതിയിൽ വാക്സിനെങ്ങനെ നിർമ്മിക്കാം എന്നാണ് നിലവിൽ കമ്പനികൾ ആലോചിക്കുന്നത്.  വാക്സിൻ ക്യപ്സൂളായി നിർമ്മിക്കാനുള്ള ഗവേഷണങ്ങളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്.

ഇത്തരത്തിലുള്ള അന്വേഷണങ്ങൾക്കിടയിലാണ് ഒരു ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ രംഗ പ്രവേശനം. ലോകത്തെ എല്ലാ മരുന്ന്കമ്പനികളും പുറത്തിറക്കുന്ന കൊവിഡ്വാക്‌സിൻ ക്യാപ്‌സൂൾ രൂപത്തിൽ ലഭ്യമാക്കാൻ ഒരുങ്ങുകയാണ് ഇവർ. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ പ്രേമാസ് ബയോടെക്കാണ് പുതിയ ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ഇതിനായി അമേരിക്കൻകമ്പനിയായ ഓറമെഡ് ഫാർമസ്യൂട്ടിക്കൽസുമായും പ്രേമാസ് ബയോടെക് സഹകരിക്കും. ക്യാപ്‌സൂളുകളാണ് ഇത്തരത്തിൽ നിർമ്മിക്കുക. കോവിഡിൽ നിന്നും മികച്ച സംരക്ഷണത്തിനായുള്ള പ്രോട്ടീൻ അടിസ്ഥാനപ്പെടുത്തിയുള‌ള ക്യപ്സൂൾ വാക്‌സിൻ നൽകുന്നുണ്ടെന്നാണ് പ്രേമാസ് കമ്പനി അറിയിക്കുന്നത്.

ഇതിൻറെ പ്രാരംഭ നടപടിയെന്നോണം. വികസിപ്പിച്ചെടുത്ത ഒറവാക്സ്  Covid-19 ക്യാപ്സ്യൂൾ മൃഗങ്ങളിൽ പരീക്ഷിച്ചിരുന്നു. ഇത് വിജയകരമാണ്. ആളുകളിൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുകകായിരിക്കും ഇത്തരം ക്യാപ്സൂളുകളുടെ പ്രാഥമികമായ ലക്ഷ്യം. ട്രിപ്പിൾ സുരക്ഷയാണ് ക്യപ്സൂളിൽ നിന്നും ലഭിക്കുക എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉടൻ തന്നെ മരുന്നുകളുടെ ക്ലിനിക്കൽ പരിശോധന നടത്തും. അതേസമയം കോവി ഷീൽഡ് സ്വീകരിക്കാനുള്ള കാലവാധി സർക്കാർ വർധിപ്പിച്ചിട്ടുണ്ട്.

By ivayana