രചന : സിജി ഷാഹുൽ
അമ്മ വിറകുപുരയിൽ ഒളിപ്പിച്ച ചെമ്പുരുളി
തവണകളായി അടച്ചു വാങ്ങിയ നിലവിളക്ക്
അമ്മയുടെ കരച്ചിൽ
തലയിൽ കൈവെച്ചുള്ള ആ ഇരുപ്പ്
പൊറുപൊറുക്കുന്നുണ്ട്
വിശന്ന് കുടൽ കരിയുന്നു
സ്കൂൾ വിട്ട് വന്ന് ഒന്നും കഴീച്ചിട്ടീല്ല
അമ്മ അച്ഛനെ പ്രാകുന്നു
കാലൻ ഭ്രാന്തൻ
എന്തു സ്നേഹമാണച്ഛന്
അമ്മയോടും
സന്ധ്യയായി . അച്ഛൻ വന്നു
അമ്മ ്് മിണ്ടുന്നില്ല
എന്താണോ
അയൽവക്കത്തെ തേപ്പൂപെട്ടി.വാങ്ങി
നാളെ കല്ല്യാണം ഉണ്ട്
രാവിലെ കല്യാണം കൂടാൻ നല്ല ഉത്സാഹത്തോടെ അനിയനും ഞാനും അമ്മയും പോയി
തിരിച്ചു വന്നതും അമ്മ നിലവിളി തുടങ്ങി
തേപ്പുപെട്ടി
അയൽവക്കത്തെ തേപ്പുപെട്ടി
അമ്മ കരഞ്ഞു കരഞ്ഞ് മൗനിയായീ
അച്ഛൻ അന്ന് വന്നതും ഛർദ്ദി തുടങ്ങി
അയൽവക്കത്തെ തേപ്പുപെട്ടി
പിറ്റേന്ന് അമ്മയുടെ താലി
അച്ഛൻ സ്നേഹം കൊണ്ട് കരഞ്ഞു
വിലപിടിച്ചതൊന്നും വീട്ടിൽ ഇല്ല ഇനി
അന്ന് രാത്രി വീടിന്റെ തറക്കല്ലിളകിയ ശബ്ദം ആദ്യമായി കേട്ടു
അച്ഛൻ അമ്മയെ അടിക്കുന്നു
കാലിൽ കെട്ടിപ്പിടിച്ച് കരഞ്ഞു ഞങ്ങൾ
പിന്നത്തെ രാത്രികൾ ഭയാനകമായിരുന്നു
ഇടികൊണ്ട് അമ്മ ചുരുണ്ടു
ഒരു നല്ല പ്രഭാതം ഞങ്ങളെ അനാഥരാക്കി
അമ്മ അടുക്കളയിൽ തൂങ്ങി മരിച്ചു
അച്ഛൻ കള്ളുകുടിയും ഉപേക്ഷിച്ചു
വിൽക്കാൻ ഒന്നുമില്ലാതായതാവണം
ഇന്ന് വെറുതെയിരുന്ന് ചിരിക്കുന്ന കരയൂന്ന അച്ഛൻ തമാശ .
അടുക്കളയിൽ കയറിയ പാമ്പ്
പിളർന്ന് നാക്കു നീട്ടി അച്ഛനെ കൊഞ്ഞനം കുത്തുന്നൂ.