ബംഗ്ലാദേശില്‍ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 15 ആയി. ഏകദേശം 400 ഓളം പേരെ കാണാതായതായും യുഎൻ വ്യക്തമാക്കി.ഇതുവരെ ക്യാമ്പിൽ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഒരു അപകടമാണ് ഉണ്ടായത്. വളരെ വലിയ , നാശനഷ്ടം ഉണ്ടാക്കിയ ഒന്ന്, ബംഗ്ലാദേശിലെ യുഎൻ അഭയാർത്ഥി ഏജൻസിയുടെ പ്രതിനിധി ജോഹന്നാസ് വാൻ ഡെർ ക്ലോവ് ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതുവരെ തീപിടുത്തത്തിൽ 15 പേർ മരിച്ചിട്ടുണ്ട്. 560 പേർക്കോളം പരിക്കേറ്റിട്ടുണ്ട്. 400 പേരെ ഇപ്പോഴും കണ്ടെത്താൻ സാധിച്ചിട്ടില്ല. 1000 ഷെൽട്ടറുകൾ നശിച്ചിട്ടുണ്ട്. അതിനർത്ഥം കുറഞ്ഞത് 45,000 ആളുകളെയെങ്കിലും മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്നാണ്, യുഎൻ പ്രതിനിധികൾ പറഞ്ഞു.