കൊച്ചു പേനയും പിടിച്ചിട്ടു ഞാനീ
കൊച്ചു കസേരയിലിരിപ്പുറപ്പിച്ചപ്പോൾ
ഇത്ര നാൾ നിന്നെ കൊണ്ടു നടന്ന
നെഞ്ചകം ഇപ്പോൾ വിങ്ങിയതെന്താവാം
ഒട്ടെഴുതുവാൻ വിതുമ്പിയീപേനയിപ്പോ
ഒട്ടിപ്പിടിച്ചിരിക്കുന്നു കടലാസിൽ
പെട്ടെപെട്ടന്നു വാക്കുകൾ മനസ്സിൽ
തട്ടി വരുന്നുണ്ടെന്നതു സത്യവും
ഓമനിച്ചു തഴുകിയ കൈകളിൽ
ഓമനയോടെ കൊരുത്ത പേനയും
ഓച്ചാനിച്ച് നിൽപ്പതുണ്ട് എൻ്റെ
വാക്കുകൾ പകർന്നു കിട്ടീടുവാൻ
അന്നു കേട്ട വാക്കുകളെൻ്റെ നെഞ്ചകം
തന്നിലൊട്ടി നിന്നതും പിന്നെയതു
തുന്നിച്ചേർത്തു ഹൃത്തിലെന്നാലും
പിന്നിച്ചെടുക്കാൻ വയ്യാതാവുന്നല്ലോ
പിന്നെ കേട്ട നിൻ്റെയാകളമൊഴി തന്നിൽ
എന്നോടുള്ള ചരിത്ര സത്യങ്ങളും
പിന്നോട്ടുള്ള ഉൾവിളിയാലവ
ചിന്നിച്ചിതറി താരാപഥത്തിലും
കാൺവതുണ്ടതു തിളങ്ങുന്ന താരങ്ങളായ്
വിണ്ണിലെ വെൺപട്ടുമെത്തയിൽ
വീണ്ടുമെന്നെ ക്ഷണിക്കും പോലവെ
കണ്ണു ചിമ്മിക്കടാക്ഷിക്കുന്നതാകുമോ
…… പ്രകാശ് പോളശ്ശേരി.