രചന : ബിനു. ആർ.

കേരളമെന്നുമെൻ മാനവുംഅഭിമാനവുംഅപമാനവും…
നിറയുംരൗദ്രഭീമന്മാർക്കിടയിൽ
ചേക്കേറുന്നൂഅന്യനാട്ടിൽനിന്നും
വന്നെത്തുംകൂലിവേലക്കാർ !

ചൊവ്വെന്നുമല്ലെന്നുംചിന്തിക്കുന്ന-
വരുടെയിടത്തുനിന്നും
കവർന്നെടുത്തുകൊണ്ടുപോകുന്നൂ
ചെല്ലുംചൊല്ലുംച്ചിലവും !

വാദിക്കുന്നൂ അവർക്കായ് തിന്മകൾചികയുന്നവർ,
അഷ്ടിക്കുവകയില്ലാത്തവരുടെ –
യഷ്ടികൾനിറയ്ക്കാനാവാത്തവരുടെ –
യഷ്ടികൾക്കായ് മുഷ്ടിപ്രക്ഷാളനം
നടത്തുന്നൂ ചിലർ..!

ജോലികൾകൂലികൾ
കൂട്ടിലടയ്ക്കപ്പെടുന്നൂ,
വന്നുകയറുന്നവർക്കായ് !ഇവർക്കുമിഷ്ടരായ് മേഞ്ഞീടുന്നൂ
മൃഗംപോൽ പണിയെടുക്കുന്നവർ. !

കൊള്ളയടിക്കപ്പെടുന്നൂ,
ജീവിതസായംകാലത്തിൽ
നിവൃത്തിക്കായ്, ഏകാന്തമായ്
വസിക്കുന്നവരുടെ ജീവനും സ്വത്തും !

കൊള്ളയടിക്കപ്പെടുന്നൂ,
സദാചാരംവാക്കിലുംനോക്കിലും
കൊണ്ടുനടക്കും മാനിനിമാരുടെ
സദ്‌വൃത്തികൾ !

കൊള്ളയടിക്കപ്പെടുന്നൂ,
നാടിന്റെയമൃതകുംഭങ്ങൾ,
രാഷ്ട്രത്തിനെതിരായ
അരാജവാദികൾക്കായ് !

കൊള്ളയടിക്കപ്പെടുന്നൂ,
യുവരക്തങ്ങളുടെ വാഴ്‌വുംസ്വപ്നങ്ങളും
ഭീകരവാദങ്ങളുടെ
നേരറിയാത്തയറിവിനായ് !

കേരളമെന്നുഞാൻ മനസ്സിൽക്കുറിച്ചിട്ട
നേരറിവിൻ
ഭ്രാന്തകൽപ്പനകളുടെ തെയ്യവുംതിറയും
കഥകൾ കളിപറയുന്നതും !

ദേവപണ്ടാരങ്ങളുടെ നിറപൊടി
കോലങ്ങളും ഉറഞ്ഞുതുള്ളും
പടയണിക്കോലങ്ങളും
വെളിച്ചപ്പാടിൻ പൊന്നരിവാളും
വെള്ളിച്ചിലങ്കകളും !

എല്ലാമേ പോയ്‌മറഞ്ഞിരിക്കുന്നൂ,
പലരുടെ ഭ്രാന്തകൽപ്പനകളാൽ !
അവിശ്വാസികളെന്നുദ്ഘോഷിച്ചവരാൽ !
മുറിപ്പത്തൽതേടാത്തവരാൽ !

By ivayana