കപ്പൽക്കുരുക്ക് പരിഹരിക്കാൻ പദ്ധതികളുമായി ഇന്ത്യ. വാണിജ്യമന്ത്രാലയം നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇറക്കാനുള്ള ചരക്കുകൾക്ക് എല്ലാം പ്രാധാന്യം നൽകുകയാണ് ആദ്യം ചെയ്യാനുദ്ദേശിക്കുന്ന കാര്യം. ഒപ്പം തന്നെ നിലവിലെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിൽ കപ്പലുകൾ വഴി തിരിച്ചു വിടുക. ചരക്കുകളുടെ നിരക്കിൽ മാറ്റമില്ലാതെയുള്ളതായിരിക്കും പുതിയ നിയമങ്ങൾ.
കുടുങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്നും ചരക്കുകൾ മുൻഗണനാടിസ്ഥാനത്തിൽ മാറ്റണം. അടിയിന്തരിമായി ആവശ്യമുള്ള സാധനങ്ങൾ,എളുപ്പത്തിൽ നശിച്ച് പോകുന്നവ എന്നിങ്ങനെ വിവിധ തീരുമാനങ്ങളാണ് യോഗത്തിൽ തീരുമാനിച്ചത്.ഷിപ്പിങ്ങ് മേഖലയിലെവിവിധ കമ്പനികളും ചർച്ചയിൽ പങ്കെടുത്തിരുന്നു. കനാലിൽ കപ്പൽ കുടുങ്ങിയതോടെ വിവിധയിടങ്ങളിലേക്കുള്ള നിരവധി ചരക്കു കപ്പലുകളാണ് വിവിധ ഭാഗങ്ങളിലായി കാത്തു കിടക്കുന്നത്. തടസ്സം നീങ്ങുന്നതോടെ തുറമുഖങ്ങളില്‍ കപ്പലുകളുടെ തള്ളിക്കയറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്.
അതിനാല്‍, തുറമുഖങ്ങളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം നല്‍കണമെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ ദക്ഷിണാഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി കപ്പലുകള്‍ വഴിതിരിച്ചുവിടുന്നതും യോഗത്തില്‍ ചര്‍ച്ചയായി.തയ്‌വാൻ ആസ്ഥാനമായ എവർഗ്രീൻ എന്ന ഷിപ്പിങ്ങ് ഏജൻസിയുടെ കപ്പലാണ് കപ്പലാണ് ആറ് ദിവസമായി സൂയസ് കനാലിൽ കുടുങ്ങിക്കിടക്കുന്നത്.