രചന : ലത അനിൽ.
അമ്പേറ്റു വീഴും മുൻപ് ഒരു ഗജം പുനർനാമകരണം ചെയ്യപ്പട്ടു.
“അശ്വത്ഥാമാവ് ,അശ്വത്ഥാമാവ് “
സത്യപാലകൻ വിളിച്ചു പറഞ്ഞു.
“അശ്വത്ഥാമാവ് കൊല്ലപ്പെട്ടു.
പ്രതിഷേധിക്കാനറിയാത്ത ശില്പങ്ങൾക്കു മുന്നിൽ
കുന്നുകൂടുന്ന ധന, ധാന്യാദികൾ നോക്കി
ആരൊക്കെയോ പേരിടീൽ കർമ്മം നടത്തുന്നു.
“ശക്തിയുള്ള ദൈവം, ശക്തിയുള്ള ദൈവം “
ഉറക്കെ പ്രാർത്ഥിക്കുന്നു ഭക്തർ
“എല്ലാം ദൈവം തന്നത് “
ആളുകൾക്കിടയിൽ മുളച്ചുപൊന്തുന്ന മതിലുകൾക്കും പേരിടീൽ നടന്നു
“മതസൗഹാർദ്ദ०, മതസൗഹാർദ്ദ०”
ആയുധത്തിളക്കത്തോടൊപ്പ० കരളിൽതറയ്ക്കുന്നു
“സഹോദരസ്നേഹം . “
വസന്തം കവർന്നെടുത്തിട്ട് ഒരു പൂവ് തിരിച്ചുതരുന്ന തന്ത്രം
ഇങ്ങനെ നാമകരണം ചെയ്യപ്പെട്ടു
“ജനാധിപത്യം, ജനാധിപത്യ०”
ആരൊക്കെയോ ഏറ്റുപാടുന്നു
സേവനം തന്നെ ലക്ഷ്യം “