രചന : എം. എ. ഹസീബ്.
നേരു തിരയുകയാണു
ഞാനെന്റെ
നുപ്ത ജീവിത
പിന്നാമ്പുറങ്ങളിൽ
നേരിന്റെ മാർഗ്ഗം
നൂൽക്കുകയാണു
ഞാൻ,
നാരായ വേരിന്റെ
നന്മ പഥങ്ങളിൽ..
നേരായ വാഴ്‌വിന്റെ
നേർ രേഖകളെന്റെ
നേരു
നെറികൾക്കാധാരം.
നേരു നേരുന്ന
നേർ മൊഴികളിൽ,
നന്മ ഉഴറുന്ന
നിന്ദയാമങ്ങളിൽ,
നിർവ്വികാരത
നിറഞ്ഞു ചടക്കുന്ന
നിരാലംബ
നിർനിദ്ര സന്ധികളിൽ ,
നീച ജീവിത ത്വരകളിൽ
നീർകെട്ടും
നികൃഷ്ട്ടതകളാകെയും
നീങ്ങണം.
നേരു നന്മകൾ
നേരായ് പുലരണം
നേരോടെ വാഴാൻ
നന്മ ചുരത്തുവാൻ.
നല്ലൊരിന്നുകൾ
നന്മ നിറക്കുമ്പോൾ,
നക്ഷത്ര ശോഭിതം
നക സൗകുമാര്യം
നിജ ജീവിതം
നന്ദനം തീർക്കണം,
നല്ല നാളെകൾ
നേരിൽ തെളിയണം.
നന്മ സുകൃതങ്ങളാകണം
ശിഷ്ടം,
നേരിനാലേറെനാൾ
നറു പുഷ്പമാകണം
സദാ..!