വാസുദേവൻ കെ വി.
കുന്നംകുളത്ത്, പല്ലശ്ശേനയിൽ ഓണത്തല്ല്. ഇന്നും അന്യം നില്ക്കാത്ത ആചാരരീതികൾ.
മുഖപുസ്തകത്തിൽ ഇപ്പോൾ മറ്റൊരു തല്ല്… ഒപ്പം “തള്ള്” മേമ്പൊടിയായും..
നാലു വാക്കുകൾ ചേർത്തെഴുതാൻ ധൈര്യം വന്നാൽ പിന്നെ ഏതേലും ഗ്രൂപ്പ് അഡ്മിൻ പദവിയിൽ. ഗ്രൂപ്പിലെ എഴുത്തുകൾക്കൊക്കെ ലൈക് തൊഴിലാളി കണക്കെ..
തുടർന്ന് ഓൺലൈൻ മാഗസിനുകളിൽ കേറി കണ്ടെടുത്തതോക്കെ അതിൽ വിളമ്പൽ… സ്വന്തമായി ഒരു വാക്ക് പോലും കുറിച്ചിടാനാവാതെ.. ചില മൊയലാളിമാർക്കിടയിൽ.
ഒരു തരം ലഹരിയാണ് മുഖപുസ്തകത്താളുകൾ.
നമ്മുടെ കഴിവുകൾ, കടമകൾ, ഉത്തരവാദിത്തങ്ങൾ, നിരാശകൾ.. ഇവയൊക്കെ മറക്കാനൊരു വേദി.
കൂട്ടായ്മകളിൽ ഉപ ഗ്രൂപ്പ് നിർമ്മാണം. എന്തിനും ഏതിനും പ്രതിഷേധം. പുറത്തിറങ്ങി മറ്റൊരു കൂട്ടായ്മ നിർമ്മിക്കാൻ തിടുക്കം. പരിചിതരെ പൊക്കി യെടുത്തിടാന് ത്വര.
മാതൃ കൂട്ടായ്മയെ താറടിച്ചിടാൻ അഭിവാജ്ഞ !!..
അക്ഷരങ്ങൾ ദൈവദത്തമാണ്..
സരസ്വതീ പുണ്യമാണത്..
ചക്കളത്തിപ്പോരിൽ പട്ടയം എന്റെ പേരിലാണ്.., അടി യാധാരം എന്റെ നാമത്തിലാണ്..
പെറ്റിട്ടത് ഞാനാണ് മുദ്ര എന്റേതാണ്…. നാമകരണം മറ്റാർക്ക്…. എന്നൊക്കെ പുലമ്പാൻ ലജ്ജയില്ലാതെ…..
വിദ്വെഷം വിവേകത്തെ മറി കടന്ന്… സ്വയം ഇളിഭ്യരാവുന്നത് തിരിച്ചറിയാതെ…. !!
നമ്മുടെ വരും തലമുറയ്ക്ക് വരെ പാപഭാരം സ്വയം ചാർത്തി…
വാഗ്ദേവതാ കടാക്ഷം ഈ വേദി.
അല്പത്തരങ്ങൾ ആവർത്തിക്കപ്പെടരുത്..
നമ്മൾ നൽകിയ സംഭാവനകൾ തിരിച്ചറിയാതിരിക്കില്ല കൂട്ടായ്മയിലെ മറ്റംഗങ്ങൾ…
ഒട്ടകപക്ഷികളെ പോൽ മണലിൽ തല പൂഴ്ത്താൻ ശ്രമിക്കരുത് ഇത് വായിച്ച ഗ്രൂപ്പ് ഭാരവാഹിയും… എന്തെന്നാൽ നിങ്ങളെന് പ്രിയ മിത്രങ്ങൾ…
നിങ്ങളുടെ ദൗത്യം നിസ്സാരമല്ല..
എഴുതാനും, വായിക്കപ്പെടാനും.. തിരുത്തൽ ശക്തിയാവാനും കഴിയണം ഗ്രൂപ്പ് അഡ്മിന്മാർക്ക്..
ഈ വിഷയം ചർച്ചക്കിടുന്നു.
വിശാലമനസ്കരുള്ള കൂട്ടായ്മകളിൽ…
വെളിച്ചം കണ്ടാൽ കൃതാർത്ഥനായി.. ഭിന്നാഭിപ്രായങ്ങൾ സഹിഷ്ണുതയോടെ…..
ഒന്നോർക്കുക വായനക്കാരാണ് ശക്തി.. പരസ്പരം പുലഭ്യം പറഞ്ഞ് അവരെ മുഷിപ്പിക്കരുത്.