രചന : ഷിബു കണിച്ചുകുളങ്ങര.

ചിലപ്പോൾ അഭംഗിയാകും എന്റെ വിരലുകൾ
നിറച്ചാർത്തുകളിലോ സുന്ദരമായീടുന്നു
അന്നമുണ്ണാൻ ഉടലിന് വേണം വിരലുകൾ
നടക്കുമ്പോൾ ഓടുമ്പോൾ കുതിച്ചുപായുവാനും
വിരൽ തന്നേ മുഖ്യൻ
ചിഹ്‌നങ്ങളായ് ഗോഷ്ടികളായ് പ്രേമസല്ലാപത്തിന്നായ് വിരലുകൾ
എണ്ണത്തിൽ കുറഞ്ഞാലോ വികലാംഗനും
വെറുമൊരു വിരലല്ലാ എനിക്കിന്ന്
മനസ്സിലെ ആശയം വരികളായ് പിറവിയെടുക്കുവാൻ
വേണം വിരലുകൾ എന്റെ തൂലികയുടെ ചാരുതയാണവൻ സത്യം
ഒരു നാൾ അവളുടെ താതൻ എന്നേ ഏല്പിച്ചു മറുകരം
ഒരു തണലായ് ജീവിതപത്ഥാവിൽ
ഇണങ്ങിയും പിണങ്ങിയും ചേർന്നും ഇണപിരിയാവിരലുകൾ
പല പല ഗാഥകൾ രചിച്ചു വൈഭവം തന്നേ വിരലുകൾ
പലതും പലപ്പോഴും ചൂണ്ടിക്കാണിക്കുന്നു പലപ്പോഴും
വിജയക്കൊടിക്കു കൂട്ടായ് ചുരുട്ടി പ്പിടിക്കുന്നു
സ്നേഹത്തലോടലിനോ സുഹൃദ്ബന്ധങ്ങൾക്കോ
വിരലുകൾ ചേർക്കുകിൽ വിസ്മയം തന്നേ
എന്നും താങ്ങായ് തണലായ് കൂട്ടിനുണ്ട് എന്റെ വിരലുകൾ
നിത്യശയനത്തിന്നായ് കൂട്ടിക്കെട്ടും വരേ .

ഷിബു

By ivayana